സ്ഥാനാര്‍ഥികള്‍ വോട്ട് രേഖപ്പെടുത്തി

സ്ഥാനാര്‍ഥികള്‍ വോട്ട് രേഖപ്പെടുത്തി

മലപ്പുറം: ജില്ലയിലെ സ്ഥാനാര്‍ഥികള്‍ രാവിലെ തന്നെ പോളിങ് ബൂത്തിലെത്തി തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചു.  പലരും കുടുംബത്തോട് ഒപ്പമെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.

നിലമ്പൂര്‍ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തും, പിതാവ് ആര്യാടന്‍ മുഹമ്മദും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.  ഏറനാട് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി പി കെ ബഷീര്‍ ജന്മനാട്ടിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.

തീരദേശ മണ്ഡലങ്ങളായ തീരൂരിലേയും, താനൂരിലേയും ഇടതു മുന്നണി സ്ഥാനാര്‍ഥികളും വോട്ട് രേഖപ്പെടുത്തി.  തിരൂരിലെ സ്ഥാനാര്‍ഥി ഗഫൂര്‍ പി ലില്ലീസ് സ്വന്തം മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ താനൂര്‍ മണ്ഡലം സ്ഥാനാര്‍ഥി വി അബ്ദുറഹ്മാന്‍ വോട്ട് രേഖപ്പെടുത്തിയത് തിരൂര്‍ മണ്ഡലത്തിലാണ്.

Sharing is caring!