പി വി അന്‍വറിനെതിരെ ഗുരുതര ആരോപണവുമായി യു ഡി എഫ്‌

പി വി അന്‍വറിനെതിരെ ഗുരുതര ആരോപണവുമായി യു ഡി എഫ്‌

നിലമ്പൂര്‍: നിലമ്പൂരില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ഇടയാക്കുന്ന നോട്ടീസ് പ്രചരണം സഭാ നേതൃത്വവും നാട്ടുകാരും ഇടപെട്ട് തടഞ്ഞു. ‘വര്‍ഗീയ ഫാസിസ്റ്റ് മോഡല്‍ ആക്രമണം ക്രിസ്ത്യന്‍ പള്ളികള്‍ക്കുനേരെ’  നിലമ്പൂരിലെ ക്രൈസ്തവര്‍കക്കേറ്റ മുറിവ് ഉണക്കാനാവുമോ, എന്നിങ്ങനെയുള്ള തലക്കെട്ടില്‍ രണ്ടു  നോട്ടീസുകളാണ് പ്രചരിപ്പിച്ചത്. പത്രങ്ങള്‍ക്കൊപ്പം വീടുകളിലും പള്ളികള്‍ക്കു മുമ്പിലുമാണ് നോട്ടീസ് വിതരണം ചെയ്തത്.

എന്നാല്‍ ഈ നോട്ടീസുമായി സഭക്കു ബന്ധമില്ലെന്ന് നിലമ്പൂരിലെ രണ്ടു ഫൊറോനകളും  വ്യക്തമാക്കി. മണിമൂളി ക്രിസതുരാജ ഫെറോന ദേവാലയത്തില്‍ മൂന്നു കുര്‍ബാനകളിലും വികാരി ഫാ. ചാക്കോ മേപ്പുറത്ത് നോട്ടീസുമായി സഭക്കോ വിശ്വാസികള്‍ക്കോ ബന്ധമില്ലെന്നു അറിയിച്ചു.  മാനന്തവാടി രൂപതയുടെയോ ഇടവകകളുടെയോ അംഗീകാരമില്ലാത്തതാണ് നോട്ടീസെന്നും ഇതില്‍ പേരുള്ള സമിതികള്‍ സഭക്കുകീഴില്‍ പ്രവര്‍ത്തിക്കുന്നില്ലെും നിലമ്പൂര്‍ ഫൊറോന വികാരി ഫാ. പോള്‍കൂട്ടാല പത്രക്കുറിപ്പില്‍ അറിയിച്ചു.

നാട്ടുകാരും ക്രൈസ്തവ വിശ്വാസികള്‍പോലുമല്ലാത്തവരാണ് പള്ളികളില്‍ നോട്ടീസ് വിതരണത്തിനെത്തിച്ചത്. ചിലയിങ്ങളില്‍ ഇവരെ നാട്ടുകാര്‍ തടഞ്ഞു നോട്ടീസ് പിടിച്ചെടുത്ത് കത്തിച്ചു.  തലഞ്ഞി സെന്റ്‌മേരീസ് പള്ളി, പാലേമാട് സെന്റ് തോമസ് അടക്കമുള്ള പള്ളികളിലും നോട്ടീസുമായി സഭക്കോ പള്ളിക്കോ ബന്ധമില്ലെന്ന് കുര്‍ബാനക്കിടെ അറിയിപ്പുണ്ടായി.

ക്രൈസ്തവ അല്‍മായ പ്രതികരണവേദി എന്ന ഇല്ലാത്ത സംഘടനയുടെ പേരിലാണ് നിയോജകമണ്ഡലത്തില്‍ നോട്ടീസ് അച്ചടിച്ചിറക്കിയിരിക്കുതെന്ന് ക്രിസ്തുരാജ ഫെറോന ദേവാലയത്തിലെ കൈക്കാരന്‍മാരായ അനീഷ് മൂലായില്‍, പി.ബി ജോസഫ്, ജേക്കബ് ആന്റണി, എസ്.കെ സൈമണ്‍ എന്നിവര്‍ അറിയിച്ചു. ഇതര മതസ്ഥരുടെ പേരെടുത്ത് ക്രൈസ്തവരുടെ പേരില്‍ കണക്കുചോദിക്കു ശൈലിയില്‍ നോട്ടീസ് ഇറക്കിയത് വേദനാജനകമാണ്.

വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്ന നോട്ടീസ് പ്രചരിപ്പിച്ചതിനെതിരെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഏജന്റ് എ ഗോപിനാഥ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സി.പി.എം പ്രവര്‍ത്തകരും ഇടതു സ്വതന്ത്രന്‍ പി.വി അന്‍വറിന്റെ പ്രവര്‍ത്തകരുമാണ് നോട്ടീസ് പ്രചരിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു. എല്ലാ മതവിഭാഗക്കാരും സൗഹൃദത്തോടെ കഴിയുന്ന നിലമ്പൂരില്‍ ആ സൗഹൃദാന്തരീക്ഷം തകര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ള വര്‍ഗീയ പ്രചരണത്തെ ജനങ്ങള്‍ തള്ളിക്കളയണമെന്നും ഗോപിനാഥ് ആവശ്യപ്പെട്ടു.

Sharing is caring!