ഐ എം എ വനിതാ സമ്മേളനം പെരിന്തല്‍മണ്ണയില്‍ നടന്നു

പെരിന്തല്‍മണ്ണ: സ്ത്രീ ശാക്തീകരണത്തില്‍ ആരോഗ്യ മേഖല ഏറെ മുന്നിലാണെന്നും മറ്റു മേഖലകളില്‍ ഇപ്പോഴും അതിന്റെ ആവശ്യകതയുണ്ടെന്നും ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ എ വി ജയകൃഷ്ണന്. ഐ എം എ വനിതാ വിഭാഗം ഉത്തരമേഖലാ സമ്മേളനം, വിമാകോണ് 2016′ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
ഐ എം എ വനിതാ വിഭാഗം സംസ്ഥാന കണ്‍വീനര്‍ ഡോ ഷീലാ ശിവന് അധ്യക്ഷത വഹിച്ചു. ‘ലിംഗ അസമത്വം വ്യത്യസ്തമായ മാറ്റം’ എന്ന വിഷയം പ്രശസ്ത എഴുത്തുകാരിയും പണ്ഡിതയുമായ പ്രൊഫ. ഗീത, സ്ത്രീകളിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്ന വിയഷം മൗലാന ഹോസ്പിറ്റല്‍ കണ്‍സല്‍ട്ടന്റ് എന്‍ഡോക്രൈനോളജിസ്റ്റ് ഡോ അനീഷ് അഹമ്മദ്, ‘കേരളത്തിന്റെ ചരിത്രം മാറ്റിയ വനിതകള്‍’ എന്ന വിഷയം അഡ്വ സുജാത വര്‍മ്മ എന്നിവര്‍ അവതരിപ്പിച്ചു.
സമൂഹത്തില്‍ സ്ത്രീകളുടെ മാറുന്ന പങ്ക് എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ അഡ്വ ഇന്ദിര നായര്‍ മോഡറേറ്ററായിരുന്നു. പ്രൊഫ ഗീത, അഡ്വ സുജാത വര്‍മ, പ്രൊഫ വി യു വിനീത, ഡോ ജാനറ്റ് ബിജു എന്നിവര്‍ പ്രസംഗിച്ചു.
ഡോ വി യു സീതി, ഡോ സാമുവല്‍ കോശി, ഡോ കെ എ സീതി, ഡോ സിസ്റ്റര്‍ അച്ചാമ്മ ജോസഫ്, ഡോ കമറുദീന്, ഡോ മുഹമ്മദലി, ഓര്‍ഗനൈസിങ് ചെയര്മാന് ഡോ കൊച്ചു എസ് മണി, സെക്രട്ടറി ഡോ ബി എന്‍ പവിത്ര, കള്‍ച്ചറല്‍ പോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ ഹേമാ ശശിധരന് തുടങ്ങിയവര്‍ പങ്കെടുത്തു.
RECENT NEWS

ഭർതൃ വീട്ടിലെ യുവതിയുടെ മരണം ഗാർഹിക പീഢനം മൂലമെന്ന് പരാതി
കോഴിക്കോട്: ഓർക്കാട്ടേരിയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്യാൻ കാരണം ഗാർഹിക പീഡനം മൂലമെന്ന് പരാതി. കുന്നുമ്മക്കര സ്വദേശി തണ്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷെബിനയാണ് തിങ്കളാഴ്ച രാത്രി ഭർതൃവീട്ടിൽ തൂങ്ങി മരിച്ചത്. ഷെബിനയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ [...]