ഫുട്‌ബോള്‍ ഇതിഹാസത്തെ അറിയാത്ത എ ആര്‍ റഹ്മാന്‍

മലപ്പുറം: സംഗീത ചക്രവര്‍ത്തി എ ആര്‍ റഹ്മാന്റെ ഫുട്‌ബോളിനെ കുറിച്ചുള്ള അറിവില്ലായ്മ ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്.  രണ്ടു തവണ ഓസ്‌കാര്‍ അവാര്‍ഡ് നേടിയ സംഗീതഞ്ജന്റെ അഞ്ജത കണ്ട് മൂക്കത്ത് വിരല്‍ വെക്കണോ അതോ ഞെട്ടണോ എന്ന് അറിയാത്ത അവസ്ഥയിലാണ് എ ആര്‍ റഹ്മാന്‍ ആരാധകര്‍.  ഫുട്‌ബോള്‍ ഇതിഹാസം പെലെയെക്കുറിച്ചുള്ള സിനിമയ്ക്ക് സംഗീതം നല്‍കിയ വ്യക്തിയാണെങ്കിലും ഈ അടുത്ത കാലത്ത് വരെ പെലെ ആരാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു.

പെലെ: ബെര്‍ത്ത് ഓഫ് എ ലെജന്‍ഡ് സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിക്കണമെന്ന് ആവശ്യപ്പെട്ട് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ സമീപിച്ചപ്പോഴാണ് അദ്ദേഹം പെലെ ആരാണെന്ന് ഗൂഗിളില്‍ തിരഞ്ഞ് നോക്കിയത്.

എന്റെ ജീവിതം സംഗീതത്തിന് ചുറ്റും മാത്രമാണ്.  ഗൂഗിളില്‍ തിരഞ്ഞ് നോക്കിയാണ് പെലെ ആരാണെന്നും അദ്ദേഹം എത്രത്തോളം വലിയ വ്യക്തിയാണെന്നും മനസിലാക്കിയത്.

ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിനു പുറമേ ഒരു പാട്ടു കൂടി റഹ്മാന്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *