ഹുദവീസ് അസോസിയേഷന് വെബ്‌സൈറ്റ്‌

ഹുദവീസ് അസോസിയേഷന് വെബ്‌സൈറ്റ്‌

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാല പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഹാദിയയുടെ ഔദ്യോഗിക വെബ്സൈറ്റ് വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ലോഞ്ച് ചെയ്തു.  ഹാദിയക്കു കീഴില്‍ പാണക്കാട്ട് പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്സലന്‍സ് (സി.എസ്.ഇ)യുടെ വിശദ വിവരങ്ങളും ഹുദവികളുടെ  മുഴുവന്‍ വിവരണങ്ങളുമടങ്ങിയതാണ് ഹാദിയ വെബ്സൈറ്റ്.

ഇന്നലെ ദാറുല്‍ഹുദാ ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക ജനറല്‍ബോര്‍ഡി യോഗത്തിലാണ് സൈറ്റിന്റെ ലോഞ്ചിങ് കര്‍മം നടന്നത്.
യോഗം ഡോ.ബഹാഉദ്ദീന്‍ നദ്വി ഉദ്ഘാടനം ചെയ്തു. ഹാദിയ പ്രസിഡന്റ് സയ്യിദ് ഫൈസല്‍ തങ്ങള്‍ തളിപ്പറമ്പ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നാസ്വിര്‍ ഹുദവി കൈപ്പുറം റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കെ. എം സൈദലവി ഹാജി കോട്ടക്കല്‍, സി.യൂസുഫ് ഫൈസി മേല്‍മുറി, അലി മൗലവി ഇരിങ്ങല്ലൂര്‍, ഇസ്ഹാഖ് ബാഖവി ചെമ്മാട്, ഇബ്രാഹീം ഫൈസി, ഇ.കെ റഫീഖ് ഹുദവി സംബന്ധിച്ചു.

Sharing is caring!