മലപ്പുറത്ത് പിടികൂടിയത് 1.45 കോടി

മലപ്പുറത്ത് പിടികൂടിയത് 1.45 കോടി

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളില്‍  നിന്ന് മെയ് എട്ട് വരെയുള്ള കണക്കുകള്‍ പ്രകാരം ഫ്‌ളയിങ് സ്‌ക്വാഡും സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമും 1,45,05,053 രൂപ പിടിച്ചെടുത്തു. ഫ്‌ളയിങ് സ്‌ക്വാഡിന്റെ പരിശോധനയില്‍ 76,08,010 രൂപ പിടിച്ചെടുത്തതായി ചെലവ് നോഡല്‍ ഓഫീസര്‍ കൂടിയായ ഫിനാന്‍സ് ഓഫീസര്‍ ടി. കൃഷ്ണന്‍ അറിയിച്ചു. 54,18,010 രൂപ മതിയായ കാരണങ്ങളോടെ ബന്ധപ്പെട്ടവര്‍ക്ക് വിട്ടുനല്‍കി. സ്റ്റാറ്റിക് സര്‍വെലന്‍സ് ടീം ഇതുവരെ പിടിച്ചെടുത്തത് 68,97,043 രൂപയാണ്. ഇതില്‍ 66,11,463 രൂപ ബന്ധപ്പെട്ടവര്‍ക്ക് വിട്ടു നല്‍കിയിട്ടുണ്ട്.

സ്‌ക്വാഡുകള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പിടിച്ചെടുക്കുന്ന പണം ട്രഷറി സ്‌ട്രോങ് റൂമുകളിലാണ് സൂക്ഷിക്കുന്നത്. ഇതിനായി തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ജില്ലയിലെ മുഴുവന്‍ സബ് ട്രഷറികളിലും 24 മണിക്കൂറും ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. മാതൃകാ പെരുമാറ്റച്ചട്ട ലംഘനം പരിശോധിക്കുതിനും ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കുന്നതിനുമായി ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലും ഫ്‌ളയിങ് സ്‌ക്വാഡ് നിരീക്ഷണം ശക്തമാണ്.

Sharing is caring!