മലപ്പുറത്ത് മാമ്പഴ മേള

മലപ്പുറത്ത് മാമ്പഴ മേള

മലപ്പുറം: മലബാര്‍ മാവ് കര്‍ഷക സമിതിയുടെയും എസ്‌പോസല്‍ കൗണ്‍സില്‍ ഓഫ് റിസോഴ്‌സസിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ മലപ്പുറം നഗരത്തില്‍ ആദ്യമായി മാമ്പഴ-ഗ്രാമീണ കാര്‍ഷികോല്‍പ്പന്ന-തേന്‍-കൈത്തറി വിപണന മേള. മൂവാണ്ടന്‍, കുറ്റിയാട്ടൂര്‍ (നമ്പ്യാര്‍), ബങ്കനപള്ളി, പ്രയൂര്‍, സിന്ദൂരം, സോത്ത,  നീലം, കാലാപാടി, മല്‍ഗോവ, പൈലി (നാട്ടിചേല), ഹുദാദത്ത്, മല്ലിക തുടങ്ങിയ പതിനഞ്ചിലേറെ നാടന്‍ ഇനം മാമ്പഴങ്ങളുടെ പ്രദര്‍ശനവും വില്‍പനയും ലക്ഷ്യമിട്ടാണ് മേള ഒരുക്കിയിരിക്കുന്നത്.  കാര്‍ബൈഡോ മറ്റ് രാസ കീടനാശിനികളൊന്നും  ഇല്ലാതെ  പരമ്പരാഗത രീതിയില്‍ വൈക്കോലും അറക്കപ്പൊടിയും ഉപയോഗിച്ച് പഴുപ്പിച്ചവയാണ് മേളയിലുളളത്.

മലബാര്‍ മാവ് കര്‍ഷക സമിതിയിലെ 150 കര്‍ഷകര്‍ ജൈവ രീതിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന മാങ്ങയാണ് മേളയില്‍  എത്തിക്കുന്നത്.  പുറത്തു നിന്ന് മാങ്ങ വാങ്ങിക്കാറില്ല. പൊതു വിപണിയില്‍ വില്‍ക്കാറുമില്ല. തോട്ടങ്ങളില്‍ നിന്ന് പറിച്ചെടുക്കുന്ന മാങ്ങ മുപ്പിനനുസരിച്ച് തരം തിരിച്ച്  അറക്കപ്പൊടി വൈക്കോല്‍ എന്നിവ ഉപയോഗിച്ച് പഴുപ്പിക്കുന്നതിനാല്‍ മൂപ്പ് എത്താത്തവ പഴുക്കില്ല  പഴുപ്പിക്കാനുളള മൂപ്പ് എത്താത്തവ  തരംതിരിച്ച് ഉപ്പിലിട്ട് മാങ്ങ, സ്‌ക്വാഷ്, അച്ചാര്‍ ഉള്‍പ്പെടെയുളള മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റും.

കേരള കാര്‍ഷിക സര്‍വകലാശാല ഉത്തരമേഖലാ ഗവേഷണകേന്ദ്രം പീലിക്കോടിന്റെ സാങ്കേതികവിദ്യാ സഹായത്തോടെയാണ്  ഈ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. ഉപ്പിലിട്ട മാങ്ങയടക്കം മാങ്ങയുടെ തന്നെ 15ല്‍പരം അച്ചാറുകള്‍ കൂടാതെ ജാതിക്ക, നെല്ലിക്ക, ഇഞ്ചി, പച്ചമുളക്, കാന്താരിമുളക്, ക്യാരറ്റ്, ബീറ്റ്‌റൂട്ട്, ചുവുള്ളി, വെളുത്തുള്ളി തുടങ്ങിയ അച്ചാറുകളുടെ രുചി വൈവിധ്യം അനുഭവിച്ചറിയാം.

നേച്ചര്‍ ലൈഫ് ഇന്റര്‍നേഷണലിന്റെ അരി, അരിപൊടികള്‍, ധാന്യപൊടികള്‍, ഗോതമ്പ് പൊടി, കൂവ്വപ്പൊടി, ദേഹകാന്തി, ഞെരിഞ്ഞില്‍ തുടങ്ങിയ 60ലധികം ജൈവ ഉല്‍പ്പങ്ങളും ലഭ്യമാണ്. മേളയോടനുബന്ധിച്ച് മൈസൂരില്‍ നിന്നുള്ള ആദിവാസി ഗോത്ര സമൂഹം തയ്യാറാക്കുന്ന ഹെയര്‍ ഓയില്‍ ഉള്‍പ്പടെയുള്ള വ്യത്യസ്തങ്ങളായ ആയുര്‍വേദ ഉല്‍പ്പങ്ങള്‍, ഖാദി ബോര്‍ഡിന്റെ സാങ്കേതിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വ്യത്യസ്തയിനം ഓര്‍ഗാനിക് സോപ്പുകള്‍. 100% പരിശുദ്ധമായ തേനിന്റെയും മൂല്യ വര്‍ദ്ധിത ഉല്‍പ്പങ്ങളായ ജിഞ്ചര്‍, ഹണി, ഗാര്‍ലില്‍, ഹണി തുടങ്ങിയ തേനിന്റെ വൈവിധ്യമാര്‍ ഉല്‍പ്പന്നങ്ങളും മേളയിലുണ്ട്.

മേളയോടനുബന്ധിച്ച് യു പി, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബഡ്ഷീറ്റുകള്‍, ലേഡീസ് ടോപ്പുകള്‍, ജന്റ്‌സ്, ഖാദി, കുര്‍ത്തകള്‍, തിരിപ്പൂര്‍, ലുധിയാന തുടങ്ങിയ സ്ഥലങ്ങളില്‍ നിുള്ള എക്‌സ്‌പോര്‍ട്ട്, ക്വാളിറ്റി കിഡ്‌സ് വെയറുകള്‍, ടീ ഷര്‍ട്ടുകള്‍, കൂടാതെ വൈവിധ്യമാര്‍ന്ന കിച്ചണ്‍ ടൂള്‍സ്, ഫാന്‍സി വസ്തുക്കള്‍.  ഏതെടുത്താലും 199 രൂപയുടെ സ്റ്റാള്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ വൈവിധ്യംകൊണ്ട് ശ്രദ്ധേയമാണ്.

മേളയുടെ ഔപചാരികമായ ഉദ്ഘാടനം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം കേരള ഗ്രാമീണ്‍ ബാങ്കിന് ഏതിര്‍വശത്ത് മുനിസിപ്പല്‍ ഓഫീസിന്  സമീപം പ്രത്യേകം തയ്യാറാക്കിയ പവലിയനില്‍ ശനിയാഴ്ച രാവിലെ മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ സി എച്ച് ജമീല ടീച്ചറിന്റെ അദ്ധ്യക്ഷതയില്‍ പി. ഉബൈദുള്ള എം.എല്‍.എ നിര്‍വഹിച്ചു. ആദ്യ വില്‍പന നഗരസഭ വൈസ് ചെയര്‍മാന്‍  പെരുമ്പള്ളി സെയ്ത് നിര്‍വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് ഒ സഹദേവന്‍, വാര്‍ഡ് കൗസിലര്‍ കെ വി വത്സല എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.  എബി ഫ്രാന്‍സിസ് (കണ്‍വീനര്‍ സംഘാടക സമിതി) സ്വാഗതവും, ഷാജി കെ ജോര്‍ജ്ജ് (സെക്രട്ടറി മലബാര്‍ മാവ് കര്‍ഷക സമിതി) നന്ദിയും പറഞ്ഞു.

Sharing is caring!