താനൂരില് പ്രചരണത്തിന് വീഡിയോ ആല്ബവും

താനൂര്: താനൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്ത്തനങ്ങള്ക്ക് ഹരം പകര്ന്ന് ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയില് പുറത്തിറങ്ങിയ ‘എന്റെ നാട് താനൂര്’ എന്ന വീഡിയോ ആല്ബം ശ്രദ്ധേയമാകുന്നു. താനൂര് നിയോജകമണ്ഡലത്തിലെ പ്രചാരണ പ്രവര്ത്തനങ്ങള് ഏറെ ചര്ച്ചയായ സാഹചര്യത്തിലാണ് യുവാക്കള് വീഡിയോ ആല്ബവുമായി എത്തിയിരിക്കുന്നത്.
ഇത്തവണ സംസ്ഥാന തലത്തില് തന്നെ ശ്രദ്ധേയമായ മത്സരം നടക്കുന്ന താനൂരിന്റെ വികസന പ്രശ്നങ്ങളുടെ നേര്ക്കാഴ്ചയാണ് ആല്ബത്തിന്റെ ഇതിവൃത്തം. സോഷ്യല് മീഡിയകളിലൂടെയും യൂട്യൂബിലൂടെയും ഇതിനകം തന്നെ വൈറലായ ആല്ബം തെരഞ്ഞെടുപ്പ് രംഗങ്ങളിലും ഏറെ ചര്ച്ചയായിട്ടുണ്ട്.
താനൂരിലെ അടിസ്ഥാന വികസന പ്രശ്നങ്ങളും പ്രദേശവാസികളുടെ സംഭാഷണവും ചേര്ത്താണ് വീഡിയോ ആല്ബം ചിത്രീകരിച്ചിരിക്കുന്നത്. താനൂരിലെ കുടിവെള്ള പ്രശ്നം, മത്സ്യതൊഴിലാളികളുടെ ദുരിതങ്ങള്, വിദ്യാഭ്യാസ പ്രശ്നങ്ങള്, കാര്ഷിരംഗത്തെ മുരടിപ്പ്, ആരോഗ്യരംഗത്തെ പ്രതിസന്ധികള് എന്നിവയെല്ലാം ആല്ബത്തില് കടന്നുവരുന്നുണ്ട്. താനൂരുകാരനായ ഉണ്ണികൃഷ്ണന് യവനികയാണ് ആശയവും ആവിഷ്ക്കാരവും നിര്വഹിച്ചിരിക്കുന്നത്.
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]