കരുത്ത് തെളിയിച്ച് എപി-ഇകെ വിഭാഗം

മലപ്പുറം: സുന്നി എപി-ഇകെ വിഭാഗങ്ങള്‍ കരുത്ത് തെളിയിക്കാന്‍ തെരുവിലിറങ്ങിയത് സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തു. ഇരുവിഭാഗവും തങ്ങളുടെ ശക്തി തെളിയിക്കുന്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചും, എതിരാളിയുടെ ദൗര്‍ബല്യം തെളിയിക്കുന്നതുമായി ചിത്രങ്ങള്‍ പ്രചരിപ്പിച്ച് ആധിപത്യം നേടാനുള്ള ശ്രമത്തിലാണ്. വഖഫ് ബോര്‍ഡ് പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് എ പി സുന്നി വിഭാഗവും, ഇ കെ സുന്നി വിഭാഗവും യഥാക്രമം മഞ്ചേരിയിലും, മലപ്പുറത്തുമാണ് ശക്തി പ്രകടനങ്ങള്‍ നടത്തിയത്.
ഉദ്യോഗസ്ഥ പക്ഷപാതിത്വവും ചില രാഷ്ട്രീയ ഇടപെടലുകളും വിവിധ മഹലുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ നീതി വൈകാനിടയാക്കുന്നതായി സമസ്ത. പള്ളിക്കല്‍ ബസാര്‍ മഹല്ലില്‍ കോടതി വിധി നിലവിലുണ്ടായിട്ടും പള്ളി കൈമാറാന്‍ തയാറാവാത്തതും തച്ചണ്ണയില്‍ വ്യാജ രജിസ്‌ട്രേഷനു അനുമതി നല്‍കുന്നതും വിവിധ മഹല്ലുകളില്‍ സുന്നി പ്രവര്‍ത്തകര്‍ക്ക് നേരെ കള്ളക്കേസുകളെടുക്കുന്നതും ഇതിന്റെ ഭാഗമാണ്. നിയമപരമായി വഖഫ് ബോര്‍ഡ് നിര്‍ദേശപ്രകാരം തെരഞ്ഞെടുപ്പു നടത്തുകയും മഹല്ലുകളിലെ ഭൂരിപക്ഷം ഉറപ്പായിട്ടും നിയമപരമായി ലഭിക്കേണ്ട നീതി ബോധപൂര്‍വ്വം വൈകിക്കുന്നത് സമ്മതിക്കാനാവില്ലെന്നു മാര്‍ച്ച് പ്രഖ്യാപിച്ചു.
എസ്.വൈ.എസ-സമസ്ത ലീഗല്‍ സെല്‍ സംയുക്താഭിമുഖ്യത്തിലാണ് കലക്ടറേറ്റ് മാര്‍ച്ച സംഘടിപ്പിച്ചത്. മലപ്പുറം സുന്നീ മഹല്‍ പരിസരത്ത് നിന്ന ആരംഭിച്ചു കലക്ടേറ്റ് പരിസരത്ത് സമാപിച്ച പ്രകടനത്തിലും മാര്‍ച്ചിലും എസ്.വൈ.എസ ് ജില്ലാ കൗസില്‍ അംഗങ്ങളും നൂറ് കണക്കിനു സുന്നീ പ്രവര്‍ത്തകരും അണിനിരന്നു.
മാര്‍ച്ച് എസ്.വൈ.എസ്.ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ലീഗല്‍ സെല്‍ ചെയര്‍മാന്‍ ഹാജി.കെ.മമ്മത് ഫൈസി അധ്യക്ഷനായി. എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ലീഗല്‍ സെല്‍ കവീനര്‍ പി.എ.ജബ്ബാര്‍ ഹാജി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ പ്രസംഗിച്ചു.
കേരള മുസ്ലിം ജമാഅത്ത് മഞ്ചേരി ഡിവിഷന്‍ ഓഫിസിലേക്ക് എ പി സുന്നി വിഭാഗം സംഘടിപ്പിച്ച റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു. സുന്നികളുടെ അവകാശം സംരക്ഷിക്കാത്ത നിലപാട് അധികൃതര്‍ തുടര്‍ന്നാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും റാലി മുന്നറിയിപ്പ് നല്‍കി. പ്രതിഷേധത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടില്ലെങ്കില്‍ എറണാകുളത്തെ വഖഫ് ബോര്‍ഡ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തേണ്ടി വരുമെന്നും എ പി സുന്നി നേതാക്കള്‍ പറഞ്ഞു.
സംഘടനാ വിരോധത്തിന്റെ പേരില്‍ നിലവിലെ വഖ്ഫ് ബോര്‍ഡ് ജുഡീഷ്യല്‍ സമിതി ഏകപക്ഷീയമായി തീരുമാനമെടുക്കുകയാണ്. വഖ്ഫ് സംബന്ധമായ തര്‍ക്കങ്ങളില്‍ വഖ്ഫ് നിയമങ്ങള്‍ പോലും പരിഗണിക്കാതെയാണ് തീര്‍പ്പുകളുണ്ടാക്കുത്. സുി ഭൂരിപക്ഷ മഹല്ലുകളില്‍ പോലും ചേളാരി വിഭാഗത്തിന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും റസീവറെ നിയമിച്ച് കൃത്രിമ വോ’േഴ്‌സ് ലിസ്റ്റിലൂടെ മഹല്ല് ഭരണം പിടിച്ചെടുക്കാന്‍ ഒത്താശ ചെയ്യുകയാണ്. സുികളുടെ ഭരണത്തിലുള്ള പല പ്രമുഖ സ്ഥാപനങ്ങളിലും റസീവറെ നിയമിച്ച് ഭരണം വഖ്ഫ് ബോര്‍ഡ് എക്‌സിക്യൂ’ീവ് ഓഫീസിലേക്ക് കൈമാറുകയാണ്. തിരഞ്ഞെടുപ്പ് വേളയില്‍ പോലും ഈ സമീപനം തുടരു സാഹചര്യത്തിലാണ് വഖ്ഫ് ബോര്‍ഡിനെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തിയത്.
മഞ്ചേരി മെഡിക്കല്‍ കോളജ് റോഡില്‍ നിന്ന് രാവിലെ പത്തിന് മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് യൂസുഫല്‍ ബുഖാരി ജീലാനി വൈലത്തൂരിന്റെ പ്രാര്‍ഥനായോടെയാണ് മാര്‍ച്ചിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷന്‍ കൂറ്റമ്പാറ അബ്ദു റഹ്മാന്‍ ദാരിമി, ജില്ലാ സെക്രട്ടറി പി എം മുസ്തഫ കോഡൂര്‍, കെ പി ജമാല്‍ കരുളായി, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി പ്രസംഗിച്ചു.
സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, മനരിക്കല്‍ അബ്ദുര്‍റഹ്മാന്‍ ഹാജി, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, ശറഫുദ്ദീന്‍ ജമലുല്ലൈലി, കെ പി എച്ച് തങ്ങള്‍ കാവനൂര്‍, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, അബ്ദു ഹാജി വേങ്ങര, സി കെ യു മൗലവി മോങ്ങം, ടി അലവി, ബശീര്‍ പറവൂര്‍, സ്വാദിഖ് സഖാഫി, പെരിന്താറ്റിരി, ഹസൈനാര്‍ സഖാഫി കുന്നശ്ശേരി, അബ്ദുര്‍ റശീദ് സഖാഫി പത്തപ്പിരിയം. അലവി ദാരിമി ചെറുകുളം, ലത്വീഫ് മഖ്ദൂമി, കെ ടി അബ്ദുര്‍റഹ്മാന്‍ തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.
RECENT NEWS

അടിസ്ഥാന വികസനവും അക്കാദമിക് ഉന്നമനവും ലക്ഷ്യമിട്ട് കാലിക്കറ്റ് സര്‍വകലാശാലാ ബജറ്റ്
തേഞ്ഞിപ്പലം: വൈവിധ്യവത്കരണവും ആധുനികവത്കരണവും ലക്ഷ്യമിട്ട് പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതിനും നടപ്പു പദ്ധതികള്‍ വേഗത്തിലാക്കുന്നതിനും തുക നീക്കിവെച്ച് കാലിക്കറ്റ് സര്‍വകലാശാലാ ബജറ്റ്. 721.39 കോടി രൂപ വരവും 752.9 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന [...]