വിദ്യാഭ്യാസ സ്വപ്നങ്ങള്‍ പങ്കുവെച്ച് ആര്യാടന് ഷൗക്കത്ത്

നിലമ്പൂര്‍: നിയോജകമണ്ഡലം യു.ഡി.എസ്.എഫ് വിദ്യാര്‍ത്ഥികളുടെ സ്റ്റുഡന്റ്സ് വോട്ടേഴ്സ് മീറ്റില്‍ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ പങ്കുവെച്ച് ആര്യാടന് ഷൗക്കത്ത്. വ്യപാരി ഭവനിലാണ് കന്നിവോട്ടര്‍മാരും സ്ഥാനാര്‍ത്ഥിയും തമ്മില്‍ മുഖാമുഖം നടത്തിയത്. ഇന്ത്യയില്‍ എല്ലാവര്ക്കും നാലാം ക്ലാസ് യോഗ്യതയുള്ള ആദ്യ പഞ്ചായത്ത് 35 വയസുവരെയുള്ള എല്ലാവര്ക്കും പത്താം ക്ലാസ് സമീക്ഷ പ്ലസ്ടു, പഠനത്തോടൊപ്പം തൊഴിലും നല്കുന്ന കമ്യൂണിറ്റി കോളേജ് ,മാനവേദന് സ്കൂളിലെ സദ്ഗമയ സമഗ്രവിദ്യാഭ്യാസ പദ്ധതി തുടങ്ങി നിലമ്പൂരില്‍ നടപ്പാക്കിയ വിദ്യാഭ്യാസ മേഖലയിലെ വികസനങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു ആര്യാടന് ഷൗക്കത്തിന്റെ പ്രസംഗം.
മാനവേദനില്‍ പുതുതായി അനുവദിച്ച സര്‍ക്കാര്‍ കോളേജില്‍ കൂടുതല്‍ പുതിയ കോഴ്സുകള്‍ തുടങ്ങാന്‍ ശ്രമിക്കുമെന്ന പ്രഖ്യാപനം കൈയ്യടികളോടെയാണ് കുട്ടികള്‍ വരവേറ്റത്. നീറുന്ന യാത്രാപ്രശ്നമായിരുന്നു ഒരു കുട്ടിക്ക് സ്ഥാനാര്‍ത്ഥിയെ അറിയിക്കാനുണ്ടായിരുന്നത്. ജയിച്ചു കഴിഞ്ഞാല്‍ എം.എല്‍.എ ഫണ്ടില്‍ നിന്നും സ്കൂളുകള്‍ക്ക് ബസ് വാങ്ങി നല്‍കുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്ന് ഷൗക്കത്ത് പറഞ്ഞു.
മാനവേദനില്‍ നടപ്പാക്കിയ സദ്ഗമയ സമഗ്രവിദ്യാഭ്യാസ പദ്ധതി മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. മുഴുവന്‍ സ്കൂളിലും കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ പ്രത്യേക പരിശീലനം നല്‍കും തുടങ്ങിയ വികസന സ്വപ്നങ്ങളും കുട്ടികളുമായി പങ്കുവെച്ചു. സ്റ്റുഡന്റ്സ് വോട്ടേഴ്സ് മീറ്റ് എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ് ഷിജോ പി. മാത്യു ആധ്യക്ഷം വഹിച്ചു. കെ.പി.സി.സി സെക്രട്ടറി വി.എ കരീം, സി.എച്ച് ഇഖ്ബാല്‍, എന്‍.എ കരീം, എ. ഗോപിനാഥ്, അനീഷ് കരുളായി, സി.എച്ച് കരീം, റിയാസ് എടക്കര, എ.പി ഫൈസല്‍, കെ. റമീസ്, ഷാജഹാന് പായിമ്പാടം, പ്രജീഷ് മാമ്പൊയില്‍, പി.കെ സമീര്‍, മിഥ്ലാജ് കരുളായി എന്നിവര്‍ പ്രസംഗിച്ചു.
RECENT NEWS

കരിപ്പൂരിൽ ശരീരത്തിലൊളിപ്പിച്ച് 1.40 കോടി രൂപയുടെ സ്വർണ കടത്ത്, പ്രതിഫലമായി ഉംറ തീർഥാടനത്തിന്റെ ചെലവും
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണ കടത്തിന് കുറവില്ല. മലദ്വാരത്തിലും, കാർഡ് ബോർഡ് പെട്ടികൾക്കുള്ളിലുമായി കടത്താൻ ശ്രമിച്ച 2.25 കിലോഗ്രാമോളം സ്വർണമാണ് മൂന്ന് വ്യത്യസ്ത യാത്രക്കാരിൽ നിന്നുമായി കോഴിക്കോട് എയർ കസ്റ്റംസ് [...]