മലപ്പുറം ജില്ലയില്‍ 2006 ആവര്‍ത്തിക്കും: കോടിയേരി

മലപ്പുറം ജില്ലയില്‍ 2006 ആവര്‍ത്തിക്കും: കോടിയേരി

താനൂര്‍: മലപ്പുറം ജില്ലയില്‍ 2006 ആവര്‍ത്തിക്കുമെന്നും പല മണ്ഡലങ്ങളിലും ഇടതുപക്ഷം അട്ടിമറി വിജയം നേടുമെന്നും സി പി എം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. താനൂര്‍ തീരദേശത്ത് അക്രമ സംഭവങ്ങള്‍ നടന്ന പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുു അദ്ദേഹം.

പരാജയ ഭീതി പൂണ്ട ലീഗും അണികളും ജില്ലയിലൂടനീളം എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ക്കെതിരെ അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. താനൂരില്‍ സ്ഥാനാര്‍ഥി വി അബ്ദുറഹിമാന് നേരെ പോലും ആക്രമണം നടന്നു. തീരദേശത്ത്  നിരവധി വീടുകളും സാധന സാമഗ്രികളും സ്ഥാപനങ്ങളുമാണ് നശിപ്പിക്കപ്പെട്ടത്. നിര്‍ഭയമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവസരം സൃഷ്ടിക്കണം. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ബൂത്തുകളില്‍ ഏര്‍പ്പെടുത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

Sharing is caring!