അയല്‍വാസികളുടെ വോട്ട് തേടി ഗഫൂര്‍ പി ലില്ലീസ്‌

അയല്‍വാസികളുടെ വോട്ട് തേടി ഗഫൂര്‍ പി ലില്ലീസ്‌

തിരൂര്‍: അയല്‍വാസികളുടെ വോട്ട് തേടിയെത്തിയ തിരൂര്‍ നിയോജക മണ്ഡലം എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഗഫൂര്‍ പി. ലില്ലീസിന് ഊഷ്മള സ്വീകരണം. നാട്ടില്‍ വരുത്തേണ്ട മാറ്റങ്ങളും നിലവിലെ പ്രശ്നങ്ങളും പ്രദേശവാസികള്‍ സ്ഥാനാര്‍ഥിയോട് വിവരിച്ചു. തന്റെ ജന്മദേശമായ തിരൂര്‍ ഈസ്റ്റ് മേഖലയിലായിരുന്നു ഇന്ന് ഗഫൂര്‍ പി.ലില്ലീസിന്റെ പര്യടനം.

പ്രദേശത്തെ ഓരോ സ്ഥലത്തും സ്ത്രീകളും കുട്ടികളും യുവാക്കളും അടങ്ങുന്ന സംഘമാണ് സ്ഥാനാര്‍ഥിയെ സ്വീകരിക്കാനെത്തിയത്. രാവിലെ 8.30-ഓടെ കുമരക്കാവില്‍ നിന്നും ആരംഭിച്ച പര്യടനം ചെമ്പ്ര, ഈസ്റ്റ് ചെമ്പ്ര, വെസ്റ്റ് ചെമ്പ്ര, കാഞ്ഞിരക്കുണ്ട്, മൈലാടിക്കുന്ന്, ആലിന്‍ചുവട്, പയ്യനങ്ങാടി, തങ്ങള്‍സ് റോഡ്, മാവുംകുന്ന്, പഴംകുളങ്ങര, ഏഴൂര്‍, കൂത്തുപറമ്പ്, വടക്കന്‍ മുത്തൂര്‍, മുത്തൂര്‍ എന്നിവടങ്ങളിലെ പര്യടനങ്ങള്‍ക്ക് ശേഷം വൈകിട്ട് ഏഴോടെ തിരൂര്‍ കാനത്ത് സമാപിച്ചു.

ഇന്നലെ പുത്തനത്താണിയില്‍ റോഡ് മുറിച്ചു കടക്കവെ ബസിടിച്ച് മരണപ്പെട്ട വാരണാക്കര സ്വദേശിനി സനുജയുടെ ബന്ധുക്കളെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തി സ്ഥാനാര്‍ഥി ആശ്വസിപ്പിച്ചു. തിരൂര്‍ ഐ.എച്ച്.ആര്‍.ഡി കോളജ് ദിനാഘോഷ ചടങ്ങിലും സ്ഥാനാര്‍ഥി പങ്കെടുത്തു. തിരൂര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. എസ്. ഗിരീഷ്, പാര്‍ട്ടി ഏരിയാ സെക്രട്ടറി ഹംസക്കുട്ടി, ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി ഗോവിന്ദന്‍കുട്ടി, എല്‍.ഡി.എഫ് മണ്ഡലം വൈസ് ചെയര്‍മാന്‍ വിജയകുമാര്‍ മാസ്റ്റര്‍, നന്ദന്‍ മാസ്റ്റര്‍, അഡ്വ. യു.സൈനുദ്ദീന്‍, പി.പി ലക്ഷ്മണന്‍ എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പം തെരഞ്ഞെടുപ്പ് പര്യടനത്തില്‍ പങ്കെടുത്തു.

Sharing is caring!