ജലക്ഷാമത്തിന് പരിഹാരം കാണാന്‍ പ്രത്യേക യോഗം

ജലക്ഷാമത്തിന് പരിഹാരം കാണാന്‍ പ്രത്യേക യോഗം

മലപ്പുറം: ജില്ലയിലെ രൂക്ഷമായ ജലക്ഷാമത്തിന് പരിഹാരം കണ്ടെത്താന്‍ ജില്ലാ പഞ്ചായത്ത് പ്രത്യേക യോഗം വിളിക്കുന്നു.  വെള്ളിയാഴ്ച ജില്ലാ പഞ്ചായത്ത് ഓഫിസിലാണ് ജലക്ഷാമത്തിന് പരിഹാരം കാണുന്നതിനുള്ള പദ്ധതികള്‍ രൂപീകരിക്കുന്നതിനുള്ള യോഗം.

വാട്ടര്‍ അതോറിറ്റി, മൈനര്‍ ഇറിഗേഷന്‍, ശുചിത്വ മിഷന്‍, മേജര്‍ ഇറിഗേഷന്‍ വകുപ്പുകളിലെ ജില്ലാ തല മേധാവികള്‍ യോഗത്തില്‍ സംബന്ധിക്കും.  നിലവിലുള്ള സംവിധാനങ്ങളെ ഫലപ്രദമായി പ്രയോജനപ്പെടുത്തി രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന സ്ഥലനങ്ങളില്‍ ജലവിതരണം നടത്തുന്നതിനുള്ള ബദല്‍ സംവിധാനം യോഗം ആലോചിക്കും.

ഇന്ന് നടന്ന ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗമാണ് ഇത് സംബന്ധിച്ച് തീരൂമാനമെടുത്തത്.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.  വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഉമ്മര്‍ അറക്കല്‍, വി സുധാകരന്‍, കെ പി ഹാജറുമ്മ, അനിതാ കിഷോര്‍, സെക്രട്ടറി എ അബ്ദുല്‍ ലത്തീഫ് എന്നിവര്‍ സംസാരിച്ചു.

Sharing is caring!