താനൂരില് പോരാട്ടം കനക്കുന്നു
മലപ്പുറം: താനൂര് നിയോജക മണ്ഡലത്തില് ആരു ജയിക്കും. ഇരുമുന്നണിയും ജില്ലയില് പ്രധാനമായും ചര്ച്ച ചെയ്യുന്ന മണ്ഡലമായി താനൂര് മാറിക്കഴിഞ്ഞു.
താനൂര് മണ്ഡലത്തിലാണ് ജില്ലയില് കനത്ത പോരാട്ടം നടക്കുന്നത്. നിലവിലെ സിറ്റിങ് എം എല് എ ആയ അബ്ദുറഹ്മാന് രണ്ടത്താണിക്ക് കനത്ത വെല്ലുവിളിയാണ് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്ഥി വി അബ്ദറഹ്മാന് ഉയര്ത്തുന്നത്. താനൂരിലെ തുടര്ച്ചയായ സി പി എം-ലീഗ് സംഘര്ഷം സ്ഥലത്തെ തിരഞ്ഞടെുപ്പ് ചൂട് മറ്റൊരു തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. വി അബ്ദുറഹ്മാനടക്കം ഇവിടെ മര്ദനമേറ്റിരുന്നു.
പ്രചാരണത്തിനായി ഇരു മുന്നണികളിലേയും ഏറ്റവും ജനപ്രിയരായ നേതാക്കള് തന്നെ മണ്ഡലത്തിലെത്തിയതും ഇവിടത്തെ പോരാട്ടത്തിന്റെ തീവ്രത വ്യക്തമാക്കുന്നു. മുഖ്യമന്ത്രി ഉമ്മന് ചാണ്ടി അബ്ദുറഹ്മാന് രണ്ടത്താണിക്കായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതിനു പിന്നാലെ വി അബ്ദുറഹ്മാന് പിന്തുണ അഭ്യര്ഥിച്ച് വി എസ് അച്യുതാനന്ദനും മണ്ഡലത്തില് പൊതുസമ്മേളനത്തില് പങ്കെടുത്തു.
താനൂര് നിവാസികള് മാത്രമല്ല കേരളം മുഴുവന് ഉറ്റുനോക്കുന്ന പോരാട്ടമായി മാറിയിരിക്കുകയാണ് താനൂരിലെ തിരഞ്ഞെടുപ്പ് പോരാട്ടം. പരമ്പരാഗതമായ പ്രചാരണങ്ങള്ക്കു പുറമേ ഹൈടെക് പ്രാചരണത്തിലും ഇരുമുന്നണികളും ഊന്നല് നല്കുന്നു. ഹൈടെക് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതില് വി അബ്ദുറഹ്മാനാണ് ഒരുപിടി മുന്നില്. മണ്ഡലം നിറയെ പോസ്റ്ററുകളും ഫെല്ക്സ് ബോര്ഡുകളും നിറഞ്ഞിട്ടുണ്ട്. ഫെല്ക്സ് ബോര്ഡുകള് നശിപ്പിക്കുന്ന സംഭവങ്ങളും ഇവിടെ പതിവാണ്.
RECENT NEWS
ലഹരിക്കെതിരെ റീൽ ഒരുക്കി മലപ്പുറത്തെ വിദ്യാർഥികൾ
മലപ്പുറം: സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരിയുടെ ഉപയോഗത്തിനെതിരെ ജില്ലയിലെ കരിയർ ഗൈഡൻസ് & അഡോളസെന്റ്സ് കൗൺസിലിംഗ് സെല്ല് ഹയർ സെക്കന്ററി വിദ്യാർഥികൾക്കിടയിൽ സംഘടിപ്പിച്ച റീൽസ് മത്സര വിജയികളെ അനുമോദിച്ചു. സ്കൂൾ സൗഹൃദ ക്ലബ്ബുകളുടെ നേതൃത്വത്തിൽ [...]