ആവേശമായി വി എസ് മലപ്പുറം ജില്ലയില്

താനൂര്: അഴിമതിക്കും, അക്രമ രാഷ്ട്രീയത്തിനുമെതിരെ ആഞ്ഞടിച്ച് മലപ്പുറം ജില്ലയില് വി എസ് അച്യുതാന്ദന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. താനൂര് മണ്ഡലത്തില് നിന്ന് ആരംഭിച്ച പ്രചാരണം പെരിന്തല്മണ്ണ, നിലമ്പൂര് മണ്ഡലങ്ങളിലും പൊതുയോഗങ്ങളില് സംബന്ധിച്ചാണ് വി എസ് അവസാനിപ്പിച്ചത്.
വി എസ് പങ്കെടുത്ത ജില്ലയിലെ ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നൂറു കണക്കിന് ആളുകളാണ് താനൂര് ബസ് സ്റ്റാന്റ് പരിസരത്ത് എത്തിയത്. അഴിമതിയും, വിലക്കയറ്റവും, അക്രമ രാഷ്ട്രീയവും അവസാനിക്കാന് എല് ഡി എഫ് സര്ക്കാരിന് ജനങ്ങള് ഈ തിരഞ്ഞെടുപ്പില് വിജയിപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഇടതുമുണിയെ അടിച്ചമര്ത്താന് ശ്രമിക്കുന്ന ശക്തികള്ക്ക് വോട്ടിലൂടെ ജനം മറുപടി നല്കുമെന്നും താനൂരില് വി അബ്ദുറഹിമാന് വിജയം നേടുമെന്നും വി എസ് പറഞ്ഞു.
താനൂരില് ലീഗ് അഴിച്ച് വിടു അക്രമങ്ങള്ക്ക് ശക്തമായ തിരിച്ചടി നല്കുന്നതിനായി ഇടതു സ്ഥാനാര്ഥിക്ക് വോട്ടും അഭ്യര്ഥിച്ചാണ് അദ്ദേഹം വേദി വിട്ടത്. തുടര്ന്ന താനൂര് തീരദേശത്ത് അക്രമണങ്ങള്ക്കിരയായ കുടുംബങ്ങളിലും അദ്ദേഹം സന്ദര്ശനം നടത്തി.
RECENT NEWS

പുത്തനത്താണിയിൽ സ്കൂൾ അധ്യാപികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
പുത്തനത്താണി: ചേരുലാൽ ഹൈസ്ക്കൂളിലെ അധ്യാപികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുത്തനത്താണിക്കടുത്ത് ചേരുലാൽ ഹൈസ്കൂൾപടി എടത്തട്ടത്തിൽ സക്കീർ മാസ്റ്ററുടെ ഭാര്യ ജസിയ (46) ആണ് മരിച്ചത്. വീടനകത്ത് വെച്ച് പൊള്ളലേറ്റ നിലയിലാണ് കണ്ടെത്. ഗ്യാസ് [...]