ഗഫൂര്‍ പി ലില്ലീസിന് വെബ്‌സൈറ്റ്‌

ഗഫൂര്‍ പി ലില്ലീസിന് വെബ്‌സൈറ്റ്‌

തിരൂര്‍: തിരൂര്‍ നിയോജക മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസിന്റെ തെരഞ്ഞെടുപ്പ് വെബ്സൈറ്റ് പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.
യു ഡി എഫിന്റെയും ബിജെപിയുടെയും അക്രമ രാഷ്ട്രീയത്തിനും അഴിമതിക്കും എതിരെയുള്ള വിധിയെഴുത്തായിരിക്കും ഈ തെരഞ്ഞെടുപ്പിലുണ്ടാവുകയെന്ന് വി.എസ് പറഞ്ഞു. മുന്‍ കാലങ്ങളിലെ എല്‍ഡിഎഫ് ഭരണങ്ങളുടെ തുടര്‍ച്ചയുണ്ടാകാന്‍ ഇടതുമുന്നണിയെ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.  www.gafoorplillis.in എ്ന്ന വെബ്‌സൈറ്റില്‍ തിരഞ്ഞെടുപ്പ് വിവരങ്ങള്‍ ലഭ്യമാകും.

നാടിന് ദുരന്തം സൃഷ്ടിക്കുന്ന ശക്തികളെ തുടച്ചുമാറ്റണം. ഇ.എം.എസ്, നായനാര്‍, വി.എസ് അച്യുതാനന്ദന്‍ എന്നിവര്‍ നയിച്ചതുപോലെ തന്നെയാകും അടുത്ത തവണയും എല്‍.ഡി.എഫ് അധികാത്തിലെത്തിയാല്‍ നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന സര്‍ക്കാറായിരിക്കും എല്‍.ഡി.എഫെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ തിരൂര്‍ നിയോജക മണ്ഡലം എല്‍.ഡി.എഫ് കണ്‍വീനര്‍ പി.സി അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി ഗഫൂര്‍ പി. ലില്ലീസ്, സി.പി.എം ജില്ലാ സെക്രട്ടറി പി.പി വാസുദേവന്‍, നേതാക്കളായ പി.നന്ദകുമാര്‍, മറ്റു ഘടകകക്ഷി നേതാക്കള്‍ പങ്കെടുത്തു.

Sharing is caring!