തിരൂരിലെ 35ഓളം യൂത്ത്‌ലീഗുകാര്‍ എല്‍.ഡി.എഫില്‍ ചേര്‍ന്നു

തിരൂരിലെ 35ഓളം യൂത്ത്‌ലീഗുകാര്‍ എല്‍.ഡി.എഫില്‍ ചേര്‍ന്നു

മലപ്പുറം: തിരൂര്‍ നിയമസഭാ മണ്ഡലത്തില്‍പ്പെട്ട ആതവനാട് പഞ്ചായത്തിലെ ചോറ്റൂര്‍ മേഖലയിലെ 35ഓളം യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ എല്‍.ഡി.എഫുമായി സഹകരിക്കും. മേഖലയിലെ യൂത്ത്‌ലീഗ് പ്രവര്‍ത്തകനായിരുന്ന പറമ്പന്‍ അന്‍വറിന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫുമായി സഹകരിക്കാനെത്തിയ പ്രവത്തകരെ തിരൂര്‍ നിയോജക മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസ് സ്വീകരിച്ചു. ചോറ്റൂരില്‍ നടന്ന എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍വെച്ചു പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കിയത്. നിലവിലെ സിറ്റംഗ് എം.എല്‍.എയോടുള്ള വിയേജിപ്പും മണ്ഡലത്തിലെ വികസന കാര്യങ്ങളിലെ അലംഭാവവുമാണു യൂത്ത്‌ലീഗ് പ്രവര്‍ത്തകരെ എല്‍.ഡി.എഫിലേക്ക് ആകര്‍ഷിച്ചതെന്നു എല്‍.ഡി.എഫ് നേതാക്കള്‍ വ്യക്തമാക്കി. മേഖലയിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ നിരവധി തവണ യൂത്ത്‌ലീഗ് പ്രവര്‍ത്തകരടക്കം എല്‍.എല്‍.എക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമെടുത്തില്ലെന്നു എല്‍.ഡി.എഫുമായി സഹകരിക്കാനെത്തിയ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ പറഞ്ഞു.

Sharing is caring!