കുടിവെള്ളക്ഷാമത്തിന് പരിഹാരവുമായി ഗഫൂര്‍ ലില്ലീസ്

തിരൂര്‍: കുടിവെള്ള ക്ഷാമം രൂക്ഷമായ കല്‍പകഞ്ചേരി പഞ്ചായത്തുകാര്‍ക്ക് ആശ്വാസമായി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ ലില്ലീസ്. പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശത്തേക്ക് എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ടാങ്കില്‍ വെള്ളമെത്തിക്കാന്‍ തീരുമാനമായി. തിരൂര്‍ നിയോജക മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ ഗഫൂര്‍ ലില്ലീസ് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മണ്ഡലം സന്ദര്‍ശിക്കുന്നതിനിടെയാണു നാട്ടുകാരുടെ പ്രയാസം മനസ്സിലാക്കി കുടിവെള്ളം എത്തിക്കാന്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. അതോടൊപ്പം തെരഞ്ഞെടുപ്പില്‍ തന്റെ മുഖ്യ അജണ്ഡ മണ്ഡലത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കലാണെന്നും ഗഫൂര്‍ ലില്ലീസ് പറഞ്ഞു. കല്‍പകഞ്ചേരി പഞ്ചായത്തിലെത്തിയ സ്ഥാനാര്‍ഥിക്ക് മുന്നില്‍ ജനങ്ങള്‍ക്ക് പറയാന്‍ നിരവധി പരാതികളുണ്ടായിരുന്നു. ഇതില്‍ പകുതിയിലധികവും കുടിവെള്ളക്ഷാമത്തെ കുറിച്ചായിരുന്നു. ഇതിനുപുറമെ വിവിധ ഭാഗങ്ങളിലെ അനധികൃത വൈദ്യൂതി മുടക്കത്തെ കുറിച്ചും വോള്‍ട്ടേജ് കുറവിനേയുംകുറിച്ച് അധികൃതര്‍ നിരവധി പരാതി നല്‍കിയിട്ടും ഇതുവരെ പരിഹാരവുമുണ്ടായില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
തന്റെ മണ്ഡലമെന്ന നിലയില്‍ നാട്ടുകാരുടെ പ്രശ്‌നങ്ങളില്‍ സജീവമായ ഇടപെടലുകള്‍ നടത്തുമെന്നും എന്നും കൂടെയുണ്ടാകുമെന്നും ഗഫൂര്‍ ലില്ലീസ് ഉറപ്പു നല്‍കി. മുന്‍കാലങ്ങളില്‍ മണ്ഡലം ഭരിച്ചിരുന്നവര്‍ വോട്ട് ചോദിക്കാന്‍ മാത്രം മണ്ഡലത്തില്‍ വരാറുളളുവെന്നും മണ്ഡലത്തില്‍ നിന്ന് പുറത്തുനിന്നുള്ളവരായതിനാല്‍ ഇവിടുത്തെ പ്രശ്‌നങ്ങള്‍ ഇതുവരെ മനസ്സിലാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു. വാഗ്ദാനം നല്‍കി വഞ്ചിച്ചവരാണു ഇവരെന്നും ഇത്തരക്കാരുടെ നിലപാടാകരുത് താങ്കള്‍ക്കെന്നും സ്ഥലത്തെ സ്ത്രീകളുടെ സംഘം ഗഫൂര്‍ ലില്ലീസിനോട് പറഞ്ഞു.
കല്‍പഞ്ചേരി പഞ്ചായത്തിലെ കല്‍പകഞ്ചേരി ടൗണ്‍, പുത്തനത്താണി, തണ്ണീര്‍ച്ചാല്‍ കോളനി, കല്ലങ്ങല്‍ കോളനി, മേലങ്ങാടി, കടുങ്ങാത്തുകുണ്ട്, ചാലിക്കുന്ന് മേഖലകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടുള്ളത്. കഴിഞ്ഞ ദിവസം കല്ലങ്ങലില്‍ തെരഞ്ഞെടുപ്പ് പര്യടനത്തിനെത്തിയ സിറ്റിംഗ് എം.എല്‍.എയും മുസ്ലിംലീഗ് സ്ഥാനാര്‍ഥിയുമായ സി.മമ്മൂട്ടിയുമായി ജനങ്ങള്‍ വാക്കേറ്റം നടത്തിയിരുന്നു.
RECENT NEWS

ഡിഎല്എസ്എ സ്പെഷ്യല് ഡ്രൈവിലൂടെ മലപ്പുറത്ത് തീര്പ്പാര്ക്കിയത് 6160 കേസുകള്
മഞ്ചേരി: കോടതികളില് കെട്ടിക്കിടക്കുന്ന പെറ്റി കേസുകള്ക്ക് തീര്പ്പുണ്ടാക്കുന്നതിനായി ജില്ലാ ലീഗല് സര്വീസസ് അതോറിറ്റി നടപ്പിലാക്കിയ സ്പെഷ്യല് ഡ്രൈവില് 6160 കേസുകള് അവസാനിപ്പിക്കാനായി. പിഴയൊടുക്കി തീര്പ്പാക്കാവുന്ന കേസുകളിലാണ് സത്വര [...]