ആദിവാസി വോട്ട് തേടി ‘കോളനിക്കാരുടെ കുട്ടി’
നിലമ്പൂര്‍: ‘ഞാളെ വിമാനോം കടലും കാട്ടിത്തന്ന കുട്ട്യാ, വോട്ട് അനക്ക്യൊ ബാപ്പുട്ട്യേ,’ കരുളായി ഉള്‍ക്കാട്ടിലെ മുണ്ടക്കടവ് ആദിവാസി കോളനിയില്‍ വോട്ടു തേടി എത്തിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്തിന്റെ കൈപിടിച്ച് കോളനിക്കാരിയായ ചന്ദ്രിക നിലപാടറിയിച്ചു. ‘ഇങള് ജയിച്ച് എം.എല്‍.എയാകണമെന്നാ ഞങ്ങളെ പൂതി’, മണ്ടിവന്ന് കാര്യം പറയാന്‍ ആളായല്ലോ?. കാളന് മനസുതുറപ്പോള് കോളനിക്കാര്‍ കോറസായി ഒപ്പം കൂടി.
പരിചയപ്പെടുത്തല്‍ വേണ്ടാത്ത ആര്യാടന് ഷൗക്കത്ത് കോളനിക്കാര്‍ക്ക് ഞങ്ങളെ കുട്ടിയാണ്. കുടിയിലെത്തിയ സ്ഥാനാര്‍ത്ഥിക്ക് കടും ചായ നല്കി സല്ക്കരിച്ചു. കോളനിയിലെ കുട്ടികള്‍ പൊട്ടിച്ചുകൊണ്ടുവന്ന പച്ചമാങ്ങ മുളകുംകൂട്ടി നല്കി. കുടുംബകാര്യങ്ങളും ചോദിച്ചറിഞ്ഞ് ഷൗക്കത്ത് അവര്‍ക്കൊപ്പം കൂടിയപ്പോള്‍ കാട്ടിനുള്ളിലെ പുലിമുണ്ടയില്‍ മലദൈവ ക്ഷേത്രത്തില്‍ ഉത്സവം നടക്കു വിശേഷം പറഞ്ഞു. പുലിമുണ്ടയിലെ ക്ഷേത്രത്തിലേക്ക് പോകുന്ന വെളിച്ചപ്പാടും കോളിനിക്കാരും എത്തിയതോടെ അവരോടും വോട്ടു ചോദിച്ചു. പ്രാക്തനഗോത്രവര്ഗക്കാരായ ചോലനായ്ക്ക, കാട്ടുനായ്ക്ക വിഭാഗത്തിലുള്ളവരാണ് മുണ്ടക്കടവ് കോളനിയിലുള്ളത്.
ആദിവാസി കോളനിക്കാരെ കോഴിക്കോടേക്ക് വിനോദയാത്രക്കു കൊണ്ടുപോയി കരിപ്പൂര്‍ വിമാനത്താവളവും കോഴിക്കോട് കടപ്പുറവും കാണിച്ചു കൊടുത്തത് ആര്യാടന് ഷൗക്കത്ത് നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോഴാണ്. എല്ലാവര്ക്കും പ്രാഥമിക വിദ്യാഭ്യാസം നേടിക്കൊടുത്ത ജ്യോതിര്‍ഗമയ പദ്ധതിയിലെ പഠിതാക്കളുടെ വിനോദയാത്രയില്‍ അവരുടെ ആവശ്യപ്രകാരമാണ് കരുളായിയിലുള്ളവരെയും കോഴിക്കോട് കാണാന്‍ കൊണ്ടുപോയത്.
അതുവരെ നിലമ്പൂരിനപ്പുറത്ത് ലോകം കാണാത്തവരായിരുന്നു ഇവര്‍.
നിലമ്പൂരില്‍ ദേശീയ ആദിവാസി കലോല്‍സവം അരങ്ങേറിയപ്പോള്‍ നിയോജകമണ്ഡലത്തിലെ മുഴുവന്‍ ആദിവാസികളെയും പ്രത്യേക വാഹനം നല്കി ക്ഷണിച്ചു വരുത്തി കലാപരിപാടികള്‍ ആസ്വദിക്കാനുള്ള അവസരവും ഒരുക്കി. ഓണാഘോഷത്തില്‍ ആദിവാസികള്‍ക്ക് സദ്യയും ഓണക്കോടിയും നല്കി ആദരിച്ചു. ഇവയെല്ലാം ആദിവാസി സമൂഹത്തിന് പുതുമയുള്ള അനുഭവമായിരുന്നു.
കാട്ടിനുള്ളിലെ നെടുങ്കയം ആദിവാസി കോളനിയിലെത്തിയപ്പോള്‍ ശബരിമല തീര്‍ത്ഥാടന യാത്രകഴിഞ്ഞെത്തിയ മുകേഷും കൂട്ടുകാരും അരവണ പ്രസാദം നല്കി. കുടികളില്‍ പലരെയും പേരുവിളിച്ച് പരിചയം പുതുക്കുന്ന അടുപ്പം. എന്താവശ്യത്തിനും ഒപ്പമുണ്ടാകുമെന്ന ഉറപ്പാണ് ഷൗക്കത്ത് നല്‍കിയത്. പഞ്ചായത്തംഗം ലിസി ജോസ്, ദലിത് കോഗ്രസ് ജില്ലാ സെക്രട്ടറി കെ. സുന്ദരന്‍, എം. അബ്ദുസലാം എന്നിവരും സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]