ഹൈടെക് പ്രാചരണവുമായി പി വി അന്വര്
നിലമ്പൂര്: നിലമ്പൂര് മണ്ഡലം എല്.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്ത്ഥി പി.വി. അന്വറിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആന്ഡ്രോയ്ഡ് മൊബൈല് ആപ്പും. വോട്ടര്മാരോട് നേരിട്ടു സംവദിക്കുന്ന ആപ്പിന്റെ ലോഞ്ചിംഗ് 24ന് വൈകിട്ട് അഞ്ചിന് എടക്കരയില് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് നിര്വ്വഹിക്കും. വോട്ടര്മാര്ക്ക് പ്രചരണത്തിന്റെ ഓരോ നിമിഷവും തൊട്ടറിയാനും ആപ്പ് സഹായിക്കും.
സ്ഥാനാര്ത്ഥിയുടെ ഒരോ ദിവസത്തേയും പ്രചരണ പരിപാടികള്, സന്ദര്ശന സ്ഥലങ്ങള്, എന്നിവ ഇതുവഴി അറിയാനാകും. പ്രചരണ വാര്ത്തകള്, ചിത്രങ്ങള്, വീഡിയോകള്. തിരഞ്ഞെടുപ്പു ഗാനങ്ങള്, എന്നിവ ആപ്പിലുണ്ട്. വീഡിയോകളും ചിത്രങ്ങളും ഗാനങ്ങളും ഡൗണ്ലോഡ് ചെയ്യാനും കഴിയും. ഫെയ്സ്ബുക്കില് പ്രൊഫൈല് ബാഡ്ജ് ആയി ഉപയോഗപ്പെടുത്താനും സംവിധാനമുണ്ട്.
സ്ഥാനാര്ത്ഥി പരിചയം, വികസനം, സ്ത്രീശാക്തീകരണം, യുവജനം, വയോജനം, ഗോത്ര പൈതൃകം, തുടങ്ങി വിവിധ മേഖലകളിലെ നിലപാടുകളും ആപ്പിലുണ്ട്. വോട്ടര്മാര്ക്ക് തങ്ങളുടെ അഭിപ്രായങ്ങളും നിര്ദേശങ്ങളും നല്കാന് ‘ഐഡിയ ബോക്സ്’ എന്ന പ്രത്യേക സൗകര്യവും ഉണ്ട്. ഗൂഗിള് പ്ലേസ്റ്റോറില് പി.വി അന്വര്(PV ANVAR) എന്ന് തിരഞ്ഞാല് ആപ്പ് ലഭിക്കും. സൗജന്യമായി ഇത് ഡൗണ്ലോഡ് ചെയ്യാം.
RECENT NEWS
ഇടഞ്ഞ ആന ഒരാളെ കൊന്ന സംഭവത്തിൽ കലക്ടർക്ക് ഹൈക്കോടതിയുടെ വിമർശനം
കൊച്ചി: തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞതിനെ തുടർന്ന് ഒരാൾ മരിച്ച സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാത്തതിന് മലപ്പുറം ജില്ലാ കലക്ടർക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഇത്തരമൊരു സംഭവത്തിന്റെ ഗൗരവവും അടിയന്തര സ്വഭാവവും [...]