ടി എന്‍ പ്രതാപന്‍ രാജിവെച്ചു

തേഞ്ഞിപ്പാലം: ടി എന്‍ പ്രതാപന്‍ എം എല്‍ എ കാലിക്കറ്റ് സര്‍വകലാശാല സെനറ്റ്-സിന്‍ഡിക്കേറ്റ് അംഗത്വം രാജിവെച്ചു. എം എല്‍ എ എന്ന നിലയില്‍ ലഭിച്ച സ്ഥാനം ഈ വരുന്ന തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാത്തതിനാല്‍ ധാര്‍മികതയുടെ പുറത്തു രാജിവെക്കുകയാണെന്ന് അദ്ദേഹം വൈസ് ചാന്‍സലര്‍ക്ക് എഴുതിയ കത്തില്‍ അറിയിച്ചു.
സെനറ്റ് അംഗങ്ങളില്‍ നിന്നും ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയിച്ച് സിന്‍ഡിക്കേറ്റ് മെംബറായ വ്യക്തിയാണ് ടി എന്‍ പ്രതാപന്‍. സര്‍വകലാശാല സിന്‍ഡിക്കേറ്റിലും, വിവിധ ഉപസമിതികളിലും അദ്ദേഹം പ്രാഗല്‍ഭ്യം തെളിയിച്ചു. പുതിയ നിയമസഭാ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതുവരെ സാങ്കേതികമായി സിന്‍ഡിക്കേറ്റ് മെംബറായി തുടരാമെങ്കിലും ധാര്‍മികതയുടെ പുറത്ത് രാജിവെക്കകുയാണെന്ന് അദ്ദേഹം പറഞ്ഞു.
RECENT NEWS

നിലമ്പൂര്‍ ജില്ലാശുപത്രിക്ക് പുതിയതായി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ
നിലമ്പൂര്‍: ജില്ലാശുപത്രിയില്‍ പുതിയതായി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മിക്കാന്‍ ഭരണാനുമതിയായി. പ്ലാന്റ് നിര്‍മാണം ഉടന്‍ ആരംഭിക്കും. എന്‍എച്ച്എം വിഹിതമായ 1.80 കോടി രൂപയും ജില്ലാ പഞ്ചായത്ത് വിഹിതമായ 95 ലക്ഷവുമുള്‍പ്പെടുത്തി 2.75 കോടിയുടെ [...]