കര്‍ഷകരുടെ വോട്ട് തേടി പി വി അന്‍വര്‍

കര്‍ഷകരുടെ വോട്ട് തേടി പി വി അന്‍വര്‍

നിലമ്പൂര്‍:  വന്യമൃഗശല്യം മൂലം പൊറുതി മുട്ടിയ കര്‍ഷകരുടെ വോട്ട് നിലമ്പൂര്‍ നിയോജക മണ്ഡലം തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും.  കര്‍ഷകരുടെ പ്രതിസന്ധികളും, വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൃഷിയിടത്തിനും, കര്‍ഷകര്‍ക്കും സംഭവിക്കുന്ന നാശനഷ്ടങ്ങളും ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും.  ഇത് മുന്‍കൂട്ടി കണ്ട് കര്‍ഷകരെ കയ്യിലെടുക്കാനുള്ള ശ്രമത്തിലാണ് മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍.

കാട്ടാനശല്യം  രൂക്ഷമായ  വഴിക്കടവിലെ കൃഷിയിടങ്ങളില്‍ ആശ്വാസവുമായെത്തി ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ കര്‍ഷകരോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. വഴിക്കടവ് പഞ്ചായത്തിലെ വനാതിര്‍ത്തിയോട് ചേര്‍ന്ന തണ്ണിക്കടവിലെ കാക്കുവളളി, കല്ലായിപ്പടി പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലാണ് കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചത്. രണ്ട് ഏക്കറോളം കൃഷിയിടങ്ങളിലെ വാഴ, കമുങ്ങ്, തെങ്ങ്, കപ്പ എന്നിവയാണ് നശിപ്പിച്ചത്.

കൃഷി നശിപ്പിക്കപ്പെട്ട സംഭവം അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന്   സ്ഥാനാര്‍ത്ഥി അന്‍വര്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്നും ഇതുസംബന്ധിച്ച് വനംവകുപ്പിന് പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

Sharing is caring!