പരവൂരില്‍ കുടിവെള്ളവുമായി ശിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ്

കൊല്ലം: വെടികെട്ടപടത്തിന്റെ ദുരന്തം പേറി കഴിയുന്ന പരവൂര്‍ നിവാസികള്‍ക്ക് ആശ്വാസമായി ശിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ്. പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി ശിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്റെ കുടിവെള്ള വിതരണം വിഷു ദിനത്തില്‍ ആരംഭിച്ചു. ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്കുള്ള ധനസഹായ വിതരണത്തിനും ഇന്ന് തുടക്കമായി. പ്രദേശത്തെ 300 കുടുംബങ്ങള്‍ക്ക് ഏഴു ദിവസം കുടിവെള്ളം വിതരണം ചെയ്യുമെന്ന് മെഡിക്കല്‍ ഗ്രൂപ്പ് ചെയര്മാന് ഡോ കെ ടി റബിയുള്ള പറഞ്ഞു.
ദുരന്തം നടന്ന അന്നു തന്നെ ഡോ കെ ടി റബിയുള്ള 50,000 രൂപ വീതം മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് പ്രഖ്യാപിച്ചിരുന്നു. കൂടാതെ മരിച്ചവരുടെ ബന്ധുക്കളില്‍ അര്‍ഹതയുള്ളവര്‍ക്ക് ജോലി നല്‍കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
ദുരന്ത ബാധിതര്‍ക്ക് അപകടം നടന്ന അടുത്ത ദിവസം തന്നെ ധനസഹായ വിതരണം നടത്താന്‍ ശിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് തയ്യാറായിരുനെന്നും എന്നാല്‍ സാങ്കേതിക തടസങ്ങളാണ് ഇത് വൈകിച്ചതെന്നും റബിയുള്ള പറഞ്ഞു. ധനസഹായ വിതരണത്തിനുള്ള മുന്നൊരുക്കങ്ങള്‍ക്ക് എത്തിയവരാണ് കുടിവെള്ള ക്ഷാമത്തെക്കുറിച്ച് അറിയിച്ചത്. വെടിമരുന്നിന്റെ അംശവും, മറ്റു രാസവസ്തുക്കളും കലര്ന്നതിനാല് സ്ഥലത്തെ കുടിവെള്ളം ഉപയോഗ ശൂന്യമായിരുന്നു. ഇതേ തുടര്‍ന്നാണ് കുടിവെള്ള വിതരണത്തിനുള്ള സൗകര്യം ചെയ്തതെന്ന് റബിയുള്ള അറിയിച്ചു.
ഏഴു ദിവസത്തിനു ശേഷവും അധികൃതര്‍ക്ക് പ്രദേശത്തെ ജലസ്ത്രോതസുകള്‍ ശുദ്ധീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വീണ്ടുമൊരു ഏഴു ദിവസം കൂടി ജലവിതരണം തുടരുമെന്ന് അദ്ദേഹം അറിയിച്ചു.
ശിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് അഡൈ്വസറി ചെയര്മാന് കെ പി മുഹമ്മദ്കുട്ടി, റിയാദ് സഫ മെക്കാ പോളി ക്ലിനിക്ക് സി ഇ ഒ ഷാജി, റിയാദ് ശിഫ അല്‍ ജസീറ പോളി ക്ലിനിക്ക് സി ഇ ഒ അഷ്റഫ് വേങ്ങാട്, മീഡിയ വൈസ് പ്രസിഡന്റ് സതീഷ്, മസ്ക്കറ്റ് ശിഫ അല്‍ ജസീറ ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ ഷാക്കിര്‍ എന്നിവര്‍ കുടിവെള്ള വിതരണത്തിന് നേതൃത്വം നല്കി.
RECENT NEWS

വിദ്യാഭ്യാസ-ആരോഗ്യ മേഖലകൾക്ക് ഊർജം നൽകി മലപ്പുറം ജില്ലാ പഞ്ചായത്ത് ബജറ്റ്, വാരിയൻകുന്നന് സ്മാരകത്തിനും പണം
ഉൽപാദന മേഖലയ്ക്ക് 16 കോടി രൂപയാണ് ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത്. ഭിന്നശേഷി സൗഹൃദ ജില്ലയാക്കാൻ 10 കോടി രൂപ.