വികസനത്തെ അഭിന്ദിച്ച് ഏറനാട് യു ഡി എഫ് കണ്‍വെന്‍ഷന്‍

വികസനത്തെ അഭിന്ദിച്ച് ഏറനാട് യു ഡി എഫ് കണ്‍വെന്‍ഷന്‍

അരീക്കോട്: ഏറനാട് നിയോജക മണ്ഡലത്തില്‍ പി കെ ബഷീര്‍ ജയിക്കണമെന്നാണ് വോട്ടര്‍മാര്‍ ആഗ്രഹിക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍.  പി സീതിഹാജിയുടെ മകന്‍ പി കെ ബഷീറിനൊപ്പമാണ് ഏറനാടിന്റെ മനസെന്ന് ഹൈദരലി തങ്ങള്‍ പറഞ്ഞു.  ഏറനാട് നിയോജക മണ്ഡലം യു ഡി എഫ് കണ്‍വെന്‍ഷന്‍ അരീക്കോട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലത്തിലെ വികസന കാര്യത്തില്‍ യാതൊരാള്‍ക്കും അഭിപ്രായവ്യത്യാസമില്ല.  മണ്ഡലത്തിലൂടെ കടന്നുപോകുമ്പോള്‍ മുസ്ലിം ലീഗിന്റെ സംസ്ഥാന നേതാക്കന്‍മാരടക്കം അക്കാര്യം സംസാരിക്കാറുമുണ്ട്.  വികസനം കണ്ട് മനസിലാക്കിയവരാണ് ഏറനാട്ടെ ജനങ്ങള്‍.  അതുകൊണ്ടു തന്നെ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് അവരോട് പ്രത്യേകം പറയേണ്ടതില്ല, ഹൈദരലി തങ്ങള്‍ പറഞ്ഞു.  മുമ്പെങ്ങും ഇല്ലാത്ത വിധത്തിലുള്ള വികസനമാണ് കഴിഞ്ഞ അഞ്ച് വര്‍ഷം കേരളം കണ്ടെതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

convention 2

സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കും, അടിസ്ഥാന സൗകര്യ വികസനത്തിനും തുല്യ പ്രാധാന്യം നല്‍കിയ വികസനമാണ് ഏറനാട് നടപ്പാക്കിയതെന്ന് പി കെ ബഷീര്‍ എം എല്‍ എ പറഞ്ഞു.

യു ഡി എഫ് ഏറനാട് മണ്ഡലം ചെയര്‍മാന്‍ എം പി മുഹമ്മദ് അധ്യക്ഷത വഹിച്ചു.  മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, മന്ത്രി എ പി അനില്‍കുമാര്‍, എം ഐ ഷാനവാസ് എം പി, ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി, കൊണ്ടോട്ടി എം എല്‍ എ കെ മുഹമ്മദുണ്ണി ഹാജി, കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോണി പുല്ലന്താണി, ജനതാദള്‍ യുണൈറ്റഡ് ജില്ലാ പ്രസിഡന്റ് സബാഹ് പുല്‍പ്പറ്റ, എം സി മുഹമ്മദ് ഹാജി, ബാലത്തില്‍ ബാപ്പു, അജീഷ് എടാലത്ത്, കെ പി നൗഷാദലി, ജില്ലാ പഞ്ചായത്ത് മെംബര്‍മാരായ ഇസ്മയില്‍ മൂത്തേടം, അഡ്വ പി വി മനാഫ്, എന്നിവര്‍ സംസാരിച്ചു. മണ്ഡലം യു ഡി എഫ് കണ്‍വീനര്‍ കാവനൂര്‍ പി മുഹമ്മദ് സ്വാഗതം പറഞ്ഞു.

Sharing is caring!