സ്ത്രീകളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന്‍ ക്യാംപെയിന്
മലപ്പുറം: ജില്ലയിലെ വോട്ടര്‍മാരില്‍ സ്ത്രീ – പുരുഷ അനുപാതത്തില്‍ വലിയ വ്യത്യാസമുള്ള വേങ്ങര, തിരൂരങ്ങാടി, മലപ്പുറം, വള്ളിക്കുന്ന്, കൊണ്ടോട്ടി നിയോജക മണ്ഡലങ്ങളില്‍ സ്ത്രീ വോട്ടര്‍മാരുടെ കുറവ് പരിഹരിക്കുന്നതിനുള്ള പ്രത്യേക കാംപയിന് തുടങ്ങി. ഈ മണ്ഡലങ്ങളിലെ ഗ്രാമപഞ്ചായത്ത്- നഗരസഭാ ഓഫീസുകള്‍ കേന്ദ്രീകരിച്ച് പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് പ്രത്യേക കൗണ്ടറുകള്‍ തുറന്നു.
ഏപ്രില്‍ ആറ് വരെ തീയതികളില്‍ സ്ത്രീകള്‍ക്ക് മാത്രമായി വോട്ടര്‍ പട്ടികയില്‍ ഓണ്‍ലൈനായി പേര് ചേര്‍ക്കാന്‍ ഇവിടങ്ങളില്‍ സൗകര്യമുണ്ടാകും. രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. 2016 ജനുവരി ഒന്നിന് 18 വയസ് തികയുന്ന വനിതകള്‍ക്ക് കാംപുകളില്‍ എത്തി പട്ടികയില്‍ പേര് ചേര്‍ക്കാം.
കൊണ്ടോട്ടി നഗരസഭ, ചെറുകാവ്, പുളിക്കല്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ ഒരുക്കിയ കൗണ്ടറുകള്‍ ജില്ലാ കലക്ടര്‍ ടി. ഭാസ്കരന്, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ പി.വി. സജന് എന്നിവര്‍ സന്ദര്‍ശിക്കുകയും പുരോഗതി വിലയിരുത്തുകയും ചെയ്തു. സിസ്റ്റമാറ്റിക് വോേട്ടഴ്സ് എജുക്കേഷന്‍ ആന്‍ഡ് ഇലക്റ്ററല്‍ പാര്‍ടിസിപേഷന്റെ (സ്വീപ്) ഭാഗമായി സ്ത്രീ വോട്ടര്‍മാരെ ആകര്ഷിക്കുതിനുള്ള കാംപയിന് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ പ്രചാരണ വാഹന പര്യടനവും നോട്ടീസ് വിതരണവും നടക്കുന്നുണ്ട്. വാഹനങ്ങളില്‍ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യു നോട്ടീസിന്റെ പ്രകാശനം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.പി. സുലഭയ്ക്ക് നല്കി ജില്ലാ കലക്ടര്‍ നിര്‍വഹിച്ചു.
RECENT NEWS
ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് – പ്രതിഷേധ സംഗമം
മലപ്പുറം : സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്കിനിടനുബന്ധിച്ച് അസറ്റ് ( അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്) മലപ്പുറം സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ സംഗമം നടത്തി. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ശമ്പള [...]