പുനലൂരില്‍ യൂനസ് കുഞ്ഞ് ലീഗ് സ്ഥാനാര്‍ഥി

പുനലൂരില്‍ യൂനസ് കുഞ്ഞ് ലീഗ് സ്ഥാനാര്‍ഥി

മലപ്പുറം: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് പുനലൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു.  കൊല്ലം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എ യൂനസ് കുഞ്ഞാണ് പുനലൂരില്‍ യു ഡി എഫ് സ്ഥാനാര്‍ഥി.  ഇന്ന് നടന്ന മുതിര്‍ന്ന ലീഗ് നേതാക്കളുടെ അവസാനവട്ട ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനമുണ്ടായത്.

മുന്‍ ഡി വൈ എഫ് ഐ നേതാവ് ശ്യാം സുന്ദറിന്റെ പേരു വെട്ടിയാണ് യൂനസ് കുഞ്ഞിനെ മല്‍സരിപ്പിക്കാന്‍ പാര്‍ട്ടി അപ്രതീക്ഷിത തീരുമാനമെടുത്തത്.  ആര്‍ എസ് പിക്ക് വിട്ടു നല്‍കിയ ഇരവിപുരം മണ്ഡലത്തിനു പകരമാണ് മുസ്ലിം ലീഗിന് പുനലൂര്‍ സീറ്റ് നല്‍കിയത്.  ചടയമംഗലം സീറ്റിന് ലീഗ് അവകാശവാദം ഉന്നയിച്ചിരുന്നുവെങ്കിലും കോണ്‍ഗ്രസ് നേതൃത്വം സീറ്റ് വിട്ടു നല്‍കുവാന്‍ തയ്യാറായിരുന്നില്ല.

Sharing is caring!