കുട്ടികളെ പീഡിപ്പിച്ച മധ്യവയസ്കന് അറസ്റ്റില്

മലപ്പുറം: ഒരു കുടുംബത്തിലെ 10, ആറ് വീതം പ്രായമുള്ള രണ്ട് പെണ്കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില് പുത്തതാണിയിലെ സ്വകാര്യ ക്വാര്േട്ടേഴ്സില് താമസിക്കുന്ന പത്തനംതിട്ട സ്വദേശിയായ മധ്യവയസ്കനെ കല്പകഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു. ചൈല്ഡ് ലൈന് ടോള് ഫ്രീ നമ്പറായ 1098 ല് വന്ന പരാതിയുടെ അടിസ്ഥാനത്തില് നടന്ന അന്വേഷണത്തെ തുടര്ന്നാണ് നടപടി. ചൈല്ഡ് ലൈന് ടീം നടത്തിയ കൗണ്സിലിങിലും അന്വേഷണത്തിലും കുട്ടികള് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയതിനെ തുടര്ന്ന് വളാഞ്ചേരി സി.ഐ.യെ വിവരം അറിയിക്കുകയും പ്രതിയെ കല്പകഞ്ചേരി എസ്.ഐ.യുടെ നേതൃത്വത്തില് കസ്റ്റഡിയില് എടുക്കുകയായിരുന്നു.
കുട്ടികളെ പിന്നീട് ചൈല്ഡ് വെല്ഫയര് കമ്മിറ്റി അംഗം എം. മണികണ്ഠന് മുമ്പാകെ ഹാജരാക്കുകയും ചില്ഡ്രന്സ് ഹോമിലേക്ക് മാറ്റുകയും ചെയ്തു. ചൈല്ഡ് ലൈന് കോഡിനേറ്റര് അന്വര് കാരക്കാടന്റെ നേതൃത്വത്തില് കൗസിലര്മാരായ നവാസ് കൂര്യാട്, വി.കെ. സീതാദേവി എന്നിവരാണ് അവസരോചിതമായി ഇടപെട്ട് കുട്ടികളെ രക്ഷപ്പെടുത്തുകയും പ്രതിയെ പോലീസില് ഏല്പിക്കുകയും ചെയ്തത്.
RECENT NEWS

ദോഹ മൻസൂറയിൽ കെട്ടിടം തകർന്നുണ്ടായി മരിച്ച മലപ്പുറം സ്വദേശികളുടെ എണ്ണം മൂന്നായി
പൊന്നാനി പോലീസ് സ്റ്റേഷന് അരികെ സലഫി മസ്ജിദിന് സമീപം തച്ചാറിന്റെ വീട്ടിൽ അബു ടി മാമ്മദൂട്ടി (45), മാറഞ്ചേരി പരിചകം സ്വദേശി മണ്ണറയിൽ കുഞ്ഞിമോൻ മകൻ നൗഷാദ് എന്നിവരാണ് മരിച്ചത്.