നിലമ്പൂരില് ആര്യാടന് ഷൗക്കത്ത് യു ഡി എഫ് സ്ഥാനാര്ഥി
നിലമ്പൂര്: ജില്ലയിലെ അതിര്ത്തി മണ്ഡലമായ നിലമ്പൂരില് ്അങ്കത്തട്ട് ഒരുങ്ങി. കോണ്ഗ്രസ് സ്ഥാനാര്ഥിയായി ആര്യാടന് ഷൗക്കത്ത് മല്സരിക്കുമെന്ന കാര്യത്തില് അന്ത്യമ തീരുമാനമായി. ഇടതുപക്ഷ സ്വതന്ത്രന് പി വി അന്വറാണ് ഇടതുമുന്നണി സ്ഥാനാര്ഥി.
ഡല്ഹിയില് പലവട്ടമായി നടന്ന ചര്ച്ചകള്ക്കു ശേഷമാണ് ആര്യാടന് ഷൗക്കത്തിന് നറുക്ക് വീണത്. കെ പി സി സി സെക്രട്ടറി വി വി പ്രകാശും ഇവിടെ സ്ഥാനാര്ഥിത്വത്തിനു വേണ്ടി ശ്രമിച്ചിരുന്നു. രണ്ടു പേരും നിശബ്ദ പ്രചരണവും ആരംഭിച്ചിരുന്നു. ഒടുവില് ഡല്ഹിയില് നടന്ന ചര്ച്ചകളില് ആര്യാടന് ഷൗക്കത്തിനെ കോണ്ഗ്രസ് ദേശീയ നേതൃത്വം സ്ഥാനാര്ഥിയായി തീരുമാനിക്കുകയായിരുന്നു.
നിലമ്പൂര് കല്ലായി സ്കൂളില് നാലാം ക്ലാസില് പഠിക്കുമ്പോള് സ്കൂള് ലീഡറായാണ് വിദ്യാര്ത്ഥി രാഷ്ട്രീയത്തിലെ തുടക്കം. ഗവണ്മെന്റ് മാനവേദന് സ്കൂളില് പത്താം ക്ലാസില് പഠിക്കുമ്പോള് കെ.എസ്.യുവിന്റെ സ്കൂള് ലീഡറായി തിളങ്ങി. കെ.എസ്.യു താലൂക്ക് സെക്രട്ടറിയായിരിക്കുമ്പോള് പ്രീഡിഗ്രി പഠനത്തിന് തിരുവനന്തപുരം മാര് ഇവാനിയോസ് കോളേജിലേക്ക്. ഡിഗ്രി പഠനം മമ്പാട് എം.ഇ.എസില്. രാഷ്ട്രീയത്തിനൊപ്പം കലയും സിനിമയും സാംസ്ക്കാരിക രംഗങ്ങളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ഷൗക്കത്ത് യൂത്ത് കോഗ്രസ് ജില്ലാ ഭാരവാഹി, കേരളദേശീയ വേദി ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചു. നിലവില് കെ.പി.സി.സി അംഗവും എ.ഐ.സി.സിയുടെ രാജീവ്ഗാന്ധി പഞ്ചായത്തീരാജ് സംഘധന് ദേശീയ കവീനറുമാണ്.
RECENT NEWS
ഒരു വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു
കോട്ടക്കൽ: എടരിക്കോട് പാലച്ചിറമാട് പിഞ്ചുകുഞ്ഞിനെ ബാത്റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടരിക്കോട് പെരുമണ്ണ കുന്നായ വീട്ടിൽ നൗഫലിന്റെ മകൾ ഹൈറ മറിയം ആണ് മരിച്ചത്. ഒരു വയസ്സും ഒരു മാസവും പ്രായമുള്ള കുട്ടിയാണ്. പുറത്തെ [...]