ജനകീയ കൂട്ടായ്മയില്‍ സ്കൂള്‍ നവീകരിച്ചു

പെരുമണ്ണ: പെരുണ്ണ ക്ലാരി ഗ്രാമപഞ്ചായത്തിലെ സൗത്ത് ക്ലാരി എ.എം.എല്‍.പി സ്കൂള്‍ ജനകീയ കൂട്ടായ്മയില്‍ നവീകരിച്ചു. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സ്കൂളില്‍ രക്ഷിതാക്കള്‍, പൂര്‍വ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സ്കൂള്‍ മാനെജ്മെന്റ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് രൂപവല്‍കരിച്ച വികസന സമിതിയാണ് സ്കൂളില്‍ സൗകര്യങ്ങള്‍ ഒരുക്കിയത്.
ചിത്രങ്ങളോട് കൂടിയ പുറം മതില്, ആര്‍ച്ച് ഗെയ്റ്റ്, ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവയാണ് സ്കൂളില്‍ സജ്ജീകരിച്ചിട്ടുള്ളത്. ക്ലാസ് മുറികളില്‍ ടൈലിടുകയും മുറ്റം ഇന്‍ര്‍ലോക്ക് ചെയ്ത് മനോഹരമാക്കുകയും ചെയ്തിട്ടുണ്ട്. നവീകരിച്ച സൗകര്യങ്ങളുടെ സമര്‍പ്പണവും അനുബന്ധ കലാപരിപാടികളും ഏപ്രില്‍ മൂന്ന്, നാല് തീയതികളില്‍ നടക്കും.
RECENT NEWS

മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മപ്രം-കൂളിമാട് പാലം തുറന്നു കൊടുത്തു
ഒന്നാം പിണറായി സർക്കാറിന്റെ 2016-17 ബജറ്റിലാണ് പാലം നിർമാണം പ്രഖ്യാപിച്ചത്. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി 2019ൽ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം അന്നത്തെ മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു.