വികസന വാഗ്ദാനങ്ങളുമായി ഗഫൂര്‍ ലില്ലി

വികസന വാഗ്ദാനങ്ങളുമായി ഗഫൂര്‍ ലില്ലി

തിരൂര്‍: ഇടതുമുന്നണിയുടെ തിരൂര്‍ മണ്ഡലം സ്ഥാനാര്‍ഥി ഗഫൂര്‍ പി ലില്ലി മണ്ഡലത്തില്‍ പര്യടനം ആരംഭിച്ചു.  തിരൂര്‍ ടൗണില്‍ സി പി എം ലോക്കല്‍ സെക്രട്ടറിയേയും, എല്‍ ഡി എഫ് മണ്ഡലം കണ്‍വീനറേയും സാക്ഷിയാക്കിയാണ് ഇദ്ദേഹം പ്രചരണം തുടങ്ങിയത്.  താഴെ തട്ടിലുള്ളവര്‍ക്കു കൂടി ലഭ്യമാകുന്ന വികസനമാണ് മണ്ഡലത്തില്‍ നിന്ന് വിജയിച്ചാല്‍ നടപ്പാക്കുകയെന്ന് ഇദ്ദേഹം പറഞ്ഞു.

ഐ ടി അഭ്യസ്ത വിദ്യരായ മണ്ഡലത്തിലെ യുവാക്കള്‍ക്കായി തിരൂരില്‍ ഐ ടി ഹബ് ആരംഭിക്കുമെന്ന് ഗഫൂര്‍ ലില്ലി തിരൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  എസ് എഫ് ഐയിലൂടെയാണ് തന്റെ രാഷ്ട്രീയ പ്രവേശനം.  ജീവിക്കുവാന്‍ വേണ്ടിയാണ് പ്രവാസിയായത്.  ജോലി ചെയ്ത് ജീവിക്കുന്നത് കുറവാണെന്ന് ഇതുവരെ തോന്നിയിട്ടില്ല.  പ്രവാസി വ്യവസായി, പണക്കാരന്‍ തുടങ്ങിയ ആരോപണങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

തിരൂര്‍ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും, മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും സ്റ്റേഡിയം സ്ഥാപിക്കുമെന്നും ഗഫൂര്‍ ലില്ലി പറഞ്ഞു.  ജില്ലാ ആശുപത്രിയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും, രോഗികള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും, ഗഫൂര്‍ ലില്ലി വികസന പദ്ധതികള്‍ വ്യക്തമാക്കി.  മണ്ഡലത്തില്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്നും, വെറ്റില, താമര കര്‍ഷകരുടെ പുരോഗതിക്കായി പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!