പി വി അന്‍വറിനെതിരെ പ്രതിഷേധം ശക്തം
നിലമ്പൂര്‍: പി വി അന്‍വറിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ നിലമ്പൂര്‍ സി പി എമ്മില്‍ പൊട്ടിത്തെറി തുടരുന്നു. പാര്‍ട്ടിയുടെ യുവജന പ്രസ്ഥാനങ്ങളും, മുതിര്‍ന്ന നേതാക്കളും പരസ്യമായി പി വി അന്‍വറിനെതിരെ രംഗതെത്തി കഴിഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ അന്‍വറിനെ അംഗീകരിക്കില്ലെന്ന നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്.
പി വി അന്‍വര്‍ അധികാര മോഹിയാണെന്ന ആരോപണമാണ് ഇവര്‍ ഉയര്‍ത്തുന്നത്. എം എല്‍ എ ആയാല്‍ മന്ത്രി ആക്കാന്‍ പറയും, ഇല്ലേല് മഞ്ഞളാംകുഴി അലിയാകും, ഇങ്ങനെ പോകുന്നു അന്‍വറിനെതിരായ ആരോപണങ്ങള്‍. സോഷ്യല്‍ മീഡിയയിലാണ് പ്രധാനമായും അന്‍വറിനെതിരായ ആരോപണങ്ങള്‍ ഉയരുന്നത്. ഡി വൈ എഫ് ഐ, എസ് എഫ് ഐ നേതാക്കളും ഇതിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. സഖാവ് കുഞ്ഞാലിയുടെ ഓര്മ നിലനില്‍ക്കുന്ന മണ്ണില്‍ അതിനെയെല്ലാം അവഗണിച്ചാണ് സി പി എം അന്‍വറിനെ സീറ്റ് നല്‍കിയതെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
ഈ പ്രതിഷേധങ്ങളെല്ലാം വകവെക്കാതെയാണ് അന്‍വറിനെ സ്ഥാനാര്‍ഥി ആക്കി സി പി എം തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്. ഇതിനിടയില്‍ സ്വന്തം നിലയില്‍ സ്ഥാനാര്‍ഥിയെ നിറുത്താനും വിമതര്‍ ആലോചിക്കുന്നുണ്ട്.
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]