ഉബൈദുള്ളയ്ക്ക് കരുത്തേകാന്‍ കോണ്‍ഗ്രസ്

മലപ്പുറം: മലപ്പുറം മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പി. ഉബൈദുള്ളയെ മികച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുന്നതിനാവശ്യമായ പ്രവര്‍ത്തികള്‍ ചെയ്യുന്നതിന് മലപ്പുറം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി കണ്‍വെന്‍ഷനില്‍ തീരുമാനമായി. വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ സജീവമാക്കി ഏപ്രില്‍ മൂന്നിന് മുമ്പായി ബൂത്ത് കമ്മിറ്റികള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു.
ഡി.സി.സി ഓഫീസില്‍ ചേര്‍ന്ന യോഗം ഡി.സി.സി സെക്രട്ടറി പി.എ മജീദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.കെ മുഹ്‌സിന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ വീക്ഷണം മുഹമ്മദ്, പി.സി വേലായുധന്‍ കുട്ടി, നഗരസഭാ വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സെയ്ത്, കെ.പി.സി.സി മെമ്പര്‍ എം. വിജയകുമാര്‍, എം. മമ്മു, പരി ഉസ്മാന്‍, കെ.വി ഇസ്ഹാഖ്, കെ.എം മുജീബ്, ഷൗക്കത്ത് ഉപ്പൂടന്‍, കെ. പ്രഭാകരന്‍, എം. സുഭാഷിണി, ഖാദര്‍ മേല്‍മുറി, എം. ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.
RECENT NEWS

ഹജ്ജ് 2026: മഅ്ദിനില്‍ ഹജ്ജ് സഹായ കേന്ദ്രം ആരംഭിച്ചു
മലപ്പുറം: കേന്ദ്ര ഹജ്ജ് കമ്മിറ്റി പുതുതായി നടപ്പാക്കുന്ന 20 ദിവസം കൊണ്ട് ഹജ്ജ് പൂര്‍ത്തീകരിക്കുന്ന ഹൃസ്വ പാക്കേജ് ശ്ലാഖനീയമാണെന്ന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേനെ ഹജ്ജിന് അപേക്ഷിക്കുന്ന [...]