മാത്യ സെബാസ്റ്റ്യന്‍ കര്‍ഷക അവാര്‍ഡ് ഏറ്റുവാങ്ങി

ന്യൂഡല്‍ഹി: കേന്ദ്ര കൃഷി മന്ത്രാലയവും, ദേശീയ കാര്‍ഷിക ഗവേഷണ കേന്ദ്രവും സംയുക്തമായി ഏര്‍പ്പെടുത്തിയ കാര്‍ഷിക അവാര്‍ഡ് കരുവാരക്കുണ്ട് സ്വദേശിയായ കര്ഷകന് മാത്യു സെബാസ്റ്റ്യന്‍ ഏറ്റുവാങ്ങി. ഡല്‍ഹിയില്‍ നടന്ന ‘കൃഷി ഉന്നതി’ ചടങ്ങില്‍ വെച്ച് തിങ്കളാഴ്ച കേന്ദ്ര കൃഷി-കര്‍ഷക ക്ഷേമ മന്ത്രി രാധാ മോഹന്‍ സിങ് മാത്യു സെബാസ്റ്റിയന് അവാര്‍ഡ് സമ്മാനിച്ചു. കോഴിക്കോട് കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രവുമായി ചേര്‍ന്ന് മാത്യു സെബാസ്റ്റിയന് വികസിപ്പിച്ചെടുത്ത കേരള ശ്രീ ജാതി തൈയാണ് മികച്ച കാര്‍ഷിക കണ്ടുപിടിത്തത്തിനുള്ള അവാര്‍ഡിന് ഇദ്ദേഹത്തെ അര്‍ഹനാക്കിയത്.
ഇന്ത്യയില്‍ ഇന്നുള്ളതില്‍ വെച്ച് മികച്ച വിളവ് നല്‍കുന്നതും, കുറഞ്ഞകാലം കൊണ്ട് കായ്ക്കുന്നതുമായ ജാതി ഇനമാണ് കേരള ശ്രീയെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി. നാണ്യവിള ഉല്‍പാദത്തിലും വിപണനത്തിലും കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് കൃഷി മന്ത്രി അവാര്‍ഡ് ദാന ചടങ്ങില്‍ പറഞ്ഞു. മികച്ച കര്‍ഷകരുടെ അനുഭവങ്ങള്‍ രാജ്യമെങ്ങും എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. മാത്യു സെബാസ്റ്റ്യന്റെ കൃഷി രീതികള്‍ കണ്ടു പഠിക്കാന്‍ കേന്ദ്ര സംഘത്തെ അയക്കുമെന്ന് കൃഷി വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ അറിയിച്ചു.
കാര്‍ഷിക മേളയിലെ പുതിയ പദ്ധതികളേക്കുറിച്ചും, സാങ്കേതി കുതിച്ചു ചാട്ടങ്ങളെക്കുറിച്ചും അറിവ് പകരുക എന്ന ഉദ്ദേശത്തോടെയാണ് ‘കൃഷി ഉന്നതി’ മേള സംഘടിപ്പിക്കുന്നത്. ഇതുവഴി കര്‍ഷകരുടെ വരുമാനം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇരട്ടിയാക്കാനാണ് കാര്‍ഷിക മന്ത്രാലയം ഉദ്ദേശിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മേള ഉദ്ഘാടനം ചെയ്തത്.
കേരള ശ്രീ ജാതി തൈയുടെ പ്രത്യേകതകളും, അതിന്റെ കൃഷി രീതിയും മാത്യു സെബാസ്റ്റ്യന്‍ ചടങ്ങില്‍ വിശദീകരിച്ചു. കേരളത്തില്‍ നിന്നുള്ള ഏക അവാര്‍ഡ് ജേതാവാണ് മാത്യു സെബാസ്റ്റ്യന്‍.
കേരള ശ്രീയുടെ 20,000ത്തിലേറെ തൈകള്‍ ദക്ഷിണേന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ ഇന്ന് കൃഷി ചെയ്യുന്നുണ്ട്. ഒരേക്കറില്‍ നൂറു തൈകള്‍ വരെ കൃഷി ചെയ്യാനാകും. അഞ്ച് വര്‍ഷത്തിനകം മുടക്കുമുതല്‍ തിരിച്ചു കിട്ടി കൃഷി ലാഭകരമാകും.
2002ലാണ് മാത്യു സെബാസ്റ്റ്യന്‍ ജാതി കൃഷി ആരംഭിച്ചത്. 2010ലാണ് കേരള ശ്രീ വികസിപ്പിച്ചെടുത്തത്. ഇപ്പോള്‍പത്ത് ഏക്കറില്ആയിരത്തോളം മരങ്ങള്‍ കവുങ്ങ് തോട്ടങ്ങില്‍ ഇടവിളയായി കൃഷി ചെയ്യുന്നു. മേലാറ്റൂര്കേന്ദ്രമാക്കി കേരള ശ്രീ എന്ന പേരില്‍ തൈ വിപണനത്തിന് നേഴ്സറി നടത്തുന്നുണ്ട്. കേരള ശ്രീയുടെ പ്രത്യേകതകള്‍ പഠിക്കാന്വരുന്നവര്ക്ക് താമസിച്ച് കൃഷി രീതികള്‍ പഠിക്കാന്‍ ഇവിടെ സൗകര്യമുണ്ട്. ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റ് കൂടിയാണ് മാത്യു സെബാസ്റ്റ്യന്‍.
RECENT NEWS

കാളികാവിലെ പ്ലസ് ടു വിദ്യാർഥിനിയെ കുറിച്ചുള്ള വാർത്ത വ്യാജമെന്ന് നിഗമനം, മാതൃഭൂമിയുടെ കാളികാവ് ലേഖകനെ തേടി സൈബർ ലോകം
കാളികാവ്: അനിയത്തിക്ക് വേറെ യൂണിഫോം തയിക്കാൻ ഗതിയില്ലാത്തതിനാൽ ഛായം പൂശരുതെന്ന് പറഞ്ഞ പെൺകുട്ടിയെന്ന നിലയിൽ പ്രമുഖ മാധ്യമത്തിൽ വന്ന വാർത്ത വ്യാജമെന്ന് നിഗമനം. പെൺകുട്ടിയുടെ വേദന അറിഞ്ഞതോടെ പലരും സഹായ വാഗ്ദാനവുമായി സമീപത്തെ പല ഓഫിസുകളേയും [...]