ലോക ഡൗണ്‍ സിന്‍ഡ്രോം ദിനാചരണം നടത്തി
മലപ്പുറം: ഡൗണ്‍ സിന്‍ഡ്രോം പരിചരണ രംഗത്ത് നാഷനല്‍ ട്രസ്റ്റ് ജില്ലാതല ലോക്കല്‍ ലെവല്‍ കമ്മറ്റി കവീനറായ വടക്കേതില്‍ ഹംസ നടപ്പാക്കിയ വടക്കേതില്‍ ഹംസ മോഡല്‍ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാണെന്നും ഇതാണ് ഇപ്പോള്‍ മലപ്പുറം മോഡല്‍ എന്ന പേരില്‍ അറിയപ്പെടുതെും ജില്ലാ കലക്ടര്‍ ടി.ഭാസ്കരന് പറഞ്ഞു. അങ്ങാടിപ്പുറത്തെ റീഹാബിലിറ്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കൊഗ്നീറ്റീവ് ആന്‍ഡ് കമ്മ്യൂണിക്കബ്ലി ചലഞ്ച്ഡ് (റിച്) സംഘടിപ്പിച്ച ലോക ഡൗണ്‍ സിന്‍ഡ്രോം ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. ലോക ഡൗ സിന്‍ഡ്രോം ദിനമായ മാര്‍ച്ച് 21 മുതല്‍ ഓട്ടിസം ദിനമായ ഏപ്രില്‍ രണ്ടു വരെ നീണ്ടു നില്ക്കുന്ന പരിപാടികളാണ് റിച് സംഘടിപ്പിച്ചിരിക്കുന്നത്.
ഡൗണ്‍ സിന്‍ഡ്രോം ഉള്ളവരില്‍ 46 ക്രോമസോമുകള്‍ക്ക് പകരം 47 ക്രോമസോമുകള്‍ ഉണ്ടാകും. കാരണം ഇവരില്‍ 21 -ാം ക്രോമസോം ജോഡിയില്‍ രണ്ടെണ്ണത്തിനു പകരം മൂണ്ണെമാണ് കാണപ്പെടുത്. അങ്ങനെ 21-3 എന്ന് ചേര്‍ന്നു വരുന്നതിനാലാണ് മൂന്നാം മാസമായ മാര്‍ച്ചിലെ 21-ാം തീയതി ലോക ഡൗണ്‍ സിന്‍ഡ്രോം ദിനമായി തിരഞ്ഞെടുത്തിരിക്കുന്നതെന്ന് പരിപാടിയില്‍ അധ്യക്ഷനായ വടക്കേതില്‍ ഹംസ പറഞ്ഞു. അങ്ങാടിപ്പുറത്ത് സ്വന്തം സ്ഥലത്ത് റിചിനായി കെട്ടിടം നിര്‍മിച്ചു നല്കിയ സുനില്‍ ബാബുവിന് കലക്ടര്‍ ഉപഹാരം സമര്‍പ്പിച്ചു. ഡൗണ്‍ സിന്ട്രോം ബാധിച്ചവര്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്ന അന്തരിച്ച സംഗീത സംവിധായകന് സി.രാജാമണിയെ പരിപാടിയില്‍ അനുസ്മരിച്ചു.
ഏപ്രില്‍ രണ്ടു വരെ സൗജന്യ പരിശോധന
പൊതുജനങ്ങള്‍ക്ക് റിചില് ഏപ്രില്‍ രണ്ട് വരെ വൈകല്യ, കേള്‍വി, ബുദ്ധിശക്തി എന്നിവയുടെ സൗജന്യ പരിശോധനകള്‍ ലഭ്യമാകും. ഒപ്പം കുറഞ്ഞ നിരക്കില്‍ കേള്‍വി സഹായികളും ആയുര്‍വേദ മരുന്നുകളും ലഭിക്കും. ഓട്ടിസം, ബഹു വൈകല്യം, സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം എന്നിവയുള്ളവരുടെ സ്വത്തിനും ജീവനും ആജീവനാന്ത സുരക്ഷ ഉറപ്പാക്കുന്നതിനാണ് നാഷണല്‍ ട്രസ്റ്റ് ആക്റ്റ് നിലവില്‍ വന്നത്. ഇതിനായി ലീഗല്‍ ഗാര്‍ഡിയന്‍ഷിപ് ലഭിക്കാനുള്ള അപേക്ഷകള്‍ മാര്ച് 29 വരെ റിചില് സ്വീകരിക്കും.
സാമൂഹിക നീതി വകുപ്പ് സീനിയര്‍ സൂപ്രണ്ട് കൃഷ്ണമൂര്‍ത്തി, ലോക്കല്‍ ലെവല്‍ കമ്മറ്റി അംഗം പി.വി. പ്രേമ, പെരിന്തല്‍മണ്ണ ചൈല്‍ഡ് ഡവലപ്മെന്റ് പ്രൊജക്ട് ഓഫീസര്‍ പി.യശോദ തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു. ഡൗണ്‍ സിന്‍ഡ്രോമിനെ കുറിച്ച് കൊച്ചി എയിംസിലെ സൈറ്റോജെനിറ്റിക്സ് വകുപ്പിലെ റിസേര്‍ച്ച് സയന്റിസ്റ്റ് ഡോ. സറീന വി. ഹംസയും ഡൗണ്‍ സിന്‍ഡ്രോമിന് ആയുര്‍വേദം എന്ന വിഷയത്തില്‍ ആയുര്‍വേദിക് സൈക്യാട്രിസ്റ്റ് ഡോ. പി.വി. അപര്‍ണയും ക്ലാസെടുത്തു. ഡൗണ്‍ സിന്‍ഡ്രോമിന് വിവിധ ചികിത്സാ മേഖലകള്‍ സംയോജിപ്പിച്ചുള്ള ഇടപെടലുകളെ കുറിച്ച് സൈക്കോളജിസ്റ്റ് കെ. ചിന്ഞ്ചു, ഫിസിക്കല്‍ ആന്‍ഡ് സെന്‍സറി ഇന്റിഗ്രേഷന്‍ തെറാപ്പിസ്റ്റ് ഫിബി ജൂലിയറ്റ് ജാക്കോബ്, സ്പീച്ച് പത്തോളജിസ്റ്റ് ആന്റ് ഒഡിയോളജിസ്റ്റ് ഹിസാന പര്വീന്, സ്പെഷല്‍ എജുക്കേറ്റര്‍ പി. അഞ്ചന, സോഷല്‍ വര്‍ക്കര്‍ ജിന്റോ സെബാസ്റ്റന്‍ എന്നിവര്‍ ക്ലാസെടുത്തു.
RECENT NEWS
രണ്ടാഴ്ച്ചക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാമത്തെ മരണം
നിലമ്പൂർ: ആനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാഴ്ച്ചയ്ക്കിടെ രണ്ടാമത്തെ മരണം. എടക്കര ഉച്ചക്കുളം നഗർ സ്വദേശിനി സരോജിനി (50) ബുധനാഴ്ച രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സരോജിനിയും, അവരുടെ ഭർത്താവും മറ്റ് അംഗങ്ങളും ആടുകളെ മേയ്ക്കാൻ [...]