തോന്നും പോലെ പരസ്യം പതിച്ചാല്‍ പണി കിട്ടും

തോന്നും പോലെ പരസ്യം പതിച്ചാല്‍ പണി കിട്ടും

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ നിരീക്ഷിക്കുതിന് ജില്ലാതലത്തില്‍ ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപവത്കരിച്ച് ജില്ലാ കലക്ടര്‍ ടി.ഭാസ്‌കരന്‍ ഉത്തരവിറക്കി. തിരൂര്‍ ആര്‍.ഡി.ഒ. ഡോ. ജെ.ഒ. അരുണിനെ ജില്ലാതല ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് നോഡല്‍ ഓഫീസറായി നിയോഗിച്ചു.

സ്വകാര്യ വ്യക്തികളുടെ സ്ഥലം, കെട്ടിടം, മതില്‍ എന്നിവിടങ്ങളില്‍ അനുവാദം കൂടാതെ കൊടിമരം നാട്ടുന്നതിനോ ബാനറുകള്‍ കെട്ടുന്നതിനോ പരസ്യം ഒട്ടിക്കുന്നതിനോ മുദ്യാവാക്യങ്ങള്‍ എഴുതുന്നതിനോ രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ഥികളോ  അവരുടെ അനുയായികളെ അനുവദിക്കാന്‍ പാടില്ല. സ്വകാര്യ വ്യക്തിയുടെ സ്ഥാപനങ്ങളിലും സ്ഥലങ്ങളിലും പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കുതിനും ചുവരെഴുതുതിനും ഉടമയുടെ രേഖാമൂലമുളള അനുമതി പത്രം വാങ്ങണം. സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്ഥലങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ല. ഇത്തരം കാര്യങ്ങള്‍ സ്‌ക്വാഡിന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടി സ്വീകരിക്കും.

അതത് നിയമസഭാ മണ്ഡലങ്ങളിലെ സ്‌ക്വാഡിന്റെ മേല്‍നോട്ട ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പേരും ഫോണ്‍ നമ്പറും ചുവടെ കൊടുക്കുന്നു.

കൊണ്ടോട്ടി- ടി.കെ. ഗോവിന്ദന്‍ (ബി.ഡി.ഒ., കൊണ്ടോട്ടി- 8281040608), ഏറനാട്- എ.ജയകുമാര്‍ (ബി.ഡി.ഒ., അരീക്കോട്- 8281040607), നിലമ്പൂര്‍- പി.വി. സത്യന്‍ (ബി.ഡി.ഒ., നിലമ്പൂര്‍ – 8281040613), വണ്ടൂര്‍- എന്‍.ബെനിലാ ബ്രൂണോ (ബി.ഡി.ഒ., വണ്ടൂര്‍- 8281040621), മഞ്ചേരി- പി.എം. മുഹമ്മദ് ഷെരീഫ് (സ്‌പെഷല്‍ തഹസില്‍ദാര്‍ എല്‍.ആര്‍. മഞ്ചേരി- 9447494666), പെരിന്തല്‍മണ്ണ- കെ.മൊയ്തുകുട്ടി (ബി.ഡി.ഒ., പെരിന്തല്‍മണ്ണ- 9447620094), മങ്കട- എം.പി. രാമദാസ് (ബി.ഡി.ഒ., മങ്കട- 8281040612), മലപ്പുറം- അനിതാ മാത്യു (അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍, പി.ഡബ്ള്‍യു.ഡി. മഞ്ചേരി- 8086395185), വേങ്ങര- ബി. ശ്രീബാഷ് (ബി.ഡി.ഒ., വേങ്ങര- 8281040620), വള്ളിക്കുന്ന്- ഒ.പി. രാമദാസ് (ബി.ഡി.ഒ., തിരൂരങ്ങാടി- 8281040619),  തിരൂരങ്ങാടി- പി.പി. മമ്മുക്കുട്ടി (ബി.ഡി.ഒ., മലപ്പുറം- 8281040611) താനൂര്‍-  ടി.എസ്. സുബ്രഹ്മണ്യന്‍ (ബി.ഡി.ഒ.,താനൂര്‍- 8281040617), തിരൂര്‍- ജയ്.പി.ബാല്‍ (ബി.ഡി.ഒ.,തിരൂര്‍- 8281040618), കോട്ടക്കല്‍- പി.ജി. കണ്ണന്‍ നായര്‍ (ബി.ഡി.ഒ.,കുറ്റിപ്പുറം- 8281040610), തവനൂര്‍- എം. ഹഫ്‌സാ ബീവി (ബി.ഡി.ഒ.,പെരുമ്പടപ്പ്- 8281040615), പൊന്നാനി- എം. നിര്‍മല (ബി.ഡി.ഒ., പൊന്നാനി- 8281040616).

Sharing is caring!