സ്ഥാനാര്‍ഥി ആകാന്‍ ആളുണ്ടോ?

സ്ഥാനാര്‍ഥി ആകാന്‍ ആളുണ്ടോ?

സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ് മലപ്പുറം ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ പ്രചാരണം തുടങ്ങി 18 ദിവസമായിട്ടും എതിര്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ എല്‍ ഡി എല്‍ ഡി എഫ് വിയര്‍ക്കുന്നു.  ജില്ലയില്‍ 2006 ആവര്‍ത്തിക്കുമെന്ന് സി പി എം നേതാക്കള്‍ പറയുമ്പോഴും അനുയോജ്യരായ സ്ഥാനാര്‍ഥികളെ കണ്ടെത്താനാകാതെ വിഷമിക്കുകയാണ് പാര്‍ട്ടി.  തിരഞ്ഞെടുപ്പിന് ഫണ്ട് നല്‍കാന്‍ ശേഷിയുള്ള വ്യവസായികള്‍ക്ക് സീറ്റ് നല്‍കുക എന്നതിനൊപ്പം 70 ശതമാനം സീറ്റലെങ്കിലും പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിറുത്തണമെന്നും സി പി എം നേതൃത്വത്തിന് താല്‍പര്യമുണ്ട്.

നിലവില്‍ താനൂര്‍, നിലമ്പൂര്‍, തിരൂര്‍, തിരൂരങ്ങാടി സീറ്റുകളിലേക്കാണ് അനുയോജ്യരായ സ്വതന്ത്ര സ്ഥാനാര്‍ഥികളെ നിറുത്താന്‍ ജില്ലാ എല്‍ ഡി എഫ് തീരുമാനിച്ചിരിക്കുന്നത്.  ഇതില്‍ താനൂരില്‍ വി അബ്ദുറഹിമാന്റെ കാര്യത്തില്‍ മാത്രമാണ് എല്‍ ഡി എഫ് പ്രചാരണം തുടങ്ങാന്‍ അനുമതി നല്‍കിയത്.  നിലമ്പൂരില്‍ പി വി അന്‍വറും നിശബ്ദ പ്രചരണം തുടങ്ങിക്കഴിഞ്ഞു.  തിരൂരിലേയും, തിരൂരങ്ങാടിയിലേയും പാര്‍ട്ടി നിറുത്താന്‍ ആലോചിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കെതിരെ പ്രാദേശിക പ്രതിഷേധം ശക്തമാണ്.

സി പി ഐയുടെ കാര്യവും വ്യത്യസ്തമല്ല.  കഴിഞ്ഞ കൊല്ലം നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് കനത്ത തിരിച്ചടി നേരിട്ട ഏറനാട്, മഞ്ചേരി, തിരൂരങ്ങാടി എന്നിവയാണ് സി പി ഐ മല്‍സരിക്കുന്ന മണ്ഡലങ്ങള്‍.  ഇതില്‍ ഒരു മണ്ഡലം വെച്ചുമാറി കൊണ്ടോട്ടി ഏറ്റെടുക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നുണ്ട്.  സഖ്യ കക്ഷിക്ക് നല്‍കിയിട്ടുള്ള മലപ്പുറം മണ്ഡലത്തിലും സ്ഥിതി വ്യത്യസ്തമല്ല.  അനുയോജ്യനായ സ്ഥാനാര്‍ഥിയെ ലഭിക്കാനില്ലെന്നതാണ് ഇവിടെയും പ്രശ്‌നം.

Sharing is caring!