കോണ്‍ഗ്രസ്-ലീഗ് ഭായി ഭായി

കോണ്‍ഗ്രസ്-ലീഗ് ഭായി ഭായി

മലപ്പുറം: ടൗണ്‍ ഹാളില്‍ ചേര്‍ന്ന യു ഡി എഫ് യോഗം മലപ്പുറം ജില്ലയില്‍ ഉടലെടുത്ത കോണ്‍ഗ്രസ്-ലീഗ് ഐക്യത്തിന്റെ വിളംബരമായി. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, വൈദ്യതി മന്ത്രി ആര്യാടന്‍ മുഹമ്മദും പുകഴ്ത്തിയത് യു ഡി എഫ് പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ജില്ലയില്‍ മറ്റേതൊരു കാലത്തേക്കാളും യു ഡി എഫിനുള്ളില്‍ കെട്ടുറപ്പുള്ള കാലമാണിതെന്ന് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

ഇത്രയും നല്ല കാലം ജില്ലാ യു ഡി എഫില്‍ ഉണ്ടായിട്ടില്ലെന്ന് ആര്യാടന്‍ മുഹമ്മദ് തന്നോട് പറഞ്ഞതായി ആര്യാടന് മുന്നേ പ്രസംഗിച്ച കുഞ്ഞാലിക്കുട്ടി വേദിയില്‍ പറഞ്ഞു. അതിനു ശേഷം അതു ശരിയല്ലേയെന്ന് ആര്യാടനോട് ചോദിച്ചിട്ടാണ് കുഞ്ഞാലിക്കുട്ടി പ്രസഗം അവസാനിപ്പിച്ചത്. തുടര്‍ന്ന് പ്രസംഗിക്കാനെഴുന്നേറ്റ ആര്യാടന്‍ താന്‍ മണ്ഡലത്തില്‍ എല്ലാ ഭാഗത്തും യാത്ര ചെയ്‌തെന്നും എവിടെയും പ്രശ്‌നങ്ങള്‍ കണ്ടില്ലെന്നും പറഞ്ഞു. ചിലയിടങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലീഗിന്റെ സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട് രംഗതെത്തിയത് സേവനം ചെയ്യാനുള്ള താല്‍പര്യം കൊണ്ട് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു

Sharing is caring!