കല്‍പകഞ്ചേരിയില്‍ ഹോട്ടലില്‍ തീപിടിത്തം

കല്‍പകഞ്ചേരിയില്‍ ഹോട്ടലില്‍ തീപിടിത്തം

കല്‍പകഞ്ചേരി: ഗ്യാസ് സിലിണ്ടറില്‍ നിന്നു തീപടര്‍ന്നു ഹോട്ടലില്‍ തീപിടിത്തം. ഇന്നു രാവിലെ ഒമ്പതോടെ കല്‍പകഞ്ചേരി അങ്ങാടിയിലെ ബാവ ബ്രദേഴ്‌സ് ഹോട്ടലിനാണ് തീപിടിച്ചത്. അടുക്കളയില്‍ ഗ്യാസ് സിലിണ്ടറിലെ പൈപ്പില്‍ ലീക്ക് വന്നതിനെത്തുടര്‍ന്നു തീപടരുകയായിരുന്നു.

തീ കണ്ടതോടോ ഹോട്ടലുടമ അബു പുറത്തേക്കോടി. നാട്ടുകാരെത്തി തീകെടുത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പൊന്നാനി ഫയര്‍ ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു.  ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തിയാണ് സിലിണ്ടര്‍ നീക്കം ചെയ്തത്. തീപിടിത്തില്‍ ഹോട്ടലിന്റെ ഏറെ ഭാഗം കത്തിനശിച്ചു. 60,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഹോട്ടലില്‍ മൂന്നു ഗ്യാസ് സിലിണ്ടര്‍ ഉണ്ടായിരുന്നു. ഇവ പെട്ടെന്നു നീക്കം ചെയ്തതിനാല്‍ തീ കൂടുതല്‍ സ്ഥലത്തേക്ക് പടരുന്നത് ഒഴിവാക്കാനായി.

Sharing is caring!