ജില്ലാ പഞ്ചായത്തിന് 100 കോടിയുടെ ബജറ്റ്
മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ 2016-17 ലെ വാര്‍ഷിക ബജറ്റ് ധനകാര്യ സ്ഥിരംസമിതി അധ്യക്ഷ കൂടിയായ വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ അവതരിപ്പിച്ചു. 100.76 കോടി വരവും 100.56 കോടി ചെലവും പ്രതീക്ഷിക്കു ബജറ്റ് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗം പാസാക്കി. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിലുള്ളതിനാല്‍ കമ്മീഷന്റെ അനുമതിയോടെ പദ്ധതികളുടെ വിശദാംശങ്ങളും പുതിയ പ്രഖ്യാപനങ്ങളും ഒഴിവാക്കിയുള്ള ബജറ്റാണ് അവതരിപ്പിച്ചത്. വര്‍ഷാന്ത്യം 19.7 ലക്ഷം രൂപ മിച്ചം പ്രതീക്ഷിക്കുന്ന ബജറ്റില്‍ വിവിധ ഇനങ്ങള്‍ക്കായി വകയിരുത്തിയ തുക:
* റോഡ് പുനരുദ്ധാരണത്തിന് 18 കോടി
* വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് 12 കോടി
* ഭവനരഹിതര്‍ക്ക് വീടുണ്ടാക്കാന്‍ 10 കോടി
* ആരോഗ്യ മേഖലയ്ക്ക് 6.44 കോടി
* കൃഷിയും അനുബന്ധ മേഖലയ്ക്കും 4.85 കോടി
* വയോജനങ്ങള്‍, ശിശുക്കള്‍, ഭിശേഷിക്കാര്‍ തുടങ്ങിയവര്‍ക്കായി അഞ്ച് കോടി
* വനിതകള്‍ക്ക് 5.68 കോടി
* പട്ടികജാതിക്കാര്‍ക്കായി 17.52 കോടി
* പട്ടികവര്‍ഗക്കാര്‍ക്കായി 1.03 കോടി
പട്ടികജാതി ഭവന നിര്‍മാണത്തിന് അഞ്ച് കോടിയും ഭവന സുരക്ഷയ്ക്ക് 3.60 കോടിയും കുടിവെള്ളത്തിന് 2.31 കോടിയും പാരമ്പര്യേതര ഊര്‍ജം ഉപയോഗിച്ചുള്ള സൗകര്യങ്ങള്‍ ഒരുക്കുതിന് 1.25 കോടിയുമാണ് വകയിരുത്തിയത്. മൊത്തം 100,56,61,600 രൂപയാണ് ബജറ്റില്‍ ചെലവ് പ്രതീക്ഷിക്കുത്.
സംസ്ഥാന ബജറ്റില്‍ അനുവദിച്ച വികസന ഫണ്ട് വിഹിതമായ 56,86,87,000, മെയിന്റനന്‍സ് ഫണ്ട് 30,11,54,000, സംസ്ഥാനാവിഷ്‌കൃത പദ്ധതി വിഹിതം 3,03,06,000, 2014-15 ലെ മികച്ച രണ്ടാമത്തെ പഞ്ചായത്തിനുള്ള അവാര്‍ഡ് തുക 20,00,000, ആര്‍.എം.എസ്.എ. 4,64,96,000, ജനറല്‍ പര്‍പ്പസ് ഫണ്ട് 2,52,16,000, തനത് ഫണ്ട് നീക്കിയിരിപ്പ് 1,02,89,980, ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള ഫാമില്‍ നിന്നുള്ള വരവ് അടക്കം മറ്റിനങ്ങളില്‍ 2,34,83,000 എന്നിങ്ങനെ മൊത്തം 100,76,31,980 രൂപയാണ് 2016-17 ല്‍ പ്രതീക്ഷിക്കുന്ന വരവ്. 19,70,380 രൂപ മിച്ചവും കണക്കാക്കുന്നു.
യോഗത്തില്‍ സ്ഥിരംസമിതി അധ്യക്ഷരായ ഉമ്മര്‍ അറക്കല്‍, വി.സുധാകരന്‍, ഹാജറുമ്മ, അനിത കിഷോര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, സെക്രട്ടറി എ. അബ്ദുല്‍ ലത്തീഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




