ഖാദര്‍ ലീഗ് വിടുന്നു?

മലപ്പുറം : മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി കെ.എന്‍.എ ഖാദര്‍ ലീഗുമായി വഴിപിരിയുന്നെന്ന സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം. കുഞ്ഞാലിക്കുട്ടിയുടെ ഏകാധിപത്യ നിലപാടിലും വള്ളിക്കുന്ന് സീറ്റ് നിഷേധിച്ചതിലും പ്രതിഷേധിച്ചാണ് ഖാദറിന്റെ നീക്കമെന്നാണ് ഫേസ്ബുക്ക് പോസ്റ്റ്.
എന്നാല്‍ പോസ്റ്റിനെതിരെ കെ.എന്‍.എ ഖാദര്‍ രംഗതെത്തി. കഴിഞ്ഞ 29 വര്‍ഷമായി മുസ്ലിം ലീഗില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്ന തന്റെ പ്രതിച്ഛായ തകര്‍ക്കാനാണ് ശ്രമമെന്ന് ഖാദര്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കി. അപവാദ പ്രചാരകര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മുന്‍ സി.പി.ഐ നേതാവായിരുന്ന ഖാദര്‍ 1990ലാണ് ലീഗിലെത്തുന്നത്. പിന്നീട് മുസ്ലിം ലീഗ് വേദികളിലെ സ്ഥിരം പ്രഭാഷകനായി. 2011ല്‍ വള്ളിക്കുന്ന് മണ്ഡലത്തില്‍ നിന്നും അന്‍പത് ശതമാനത്തിലധികം വോട്ടു നേടിയാണ് ഖാദര്‍ നിയമസഭയിലെത്തിയത്.
RECENT NEWS

സമസ്ത-സി ഐ സി തർക്കത്തിൽ നേതാക്കളുടെ ചർച്ച, എല്ലാം നന്മയിലേക്കാകട്ടെയെന്ന് സാദിഖലി തങ്ങൾ
കോഴിക്കോട്: സമസ്ത നേതാക്കളുമായി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് മുസ് ലിം ലീഗ് നേതാക്കൾ ചർച്ച നടത്തി. സമസ്ത-സി ഐ സി പ്രശ്നം ഗുരുതരമായ സാഹചര്യത്തിലാണ് ഇരുകൂട്ടരും ഒന്നിച്ചിരുന്ന് പ്രശ്നങ്ങൾ ചർച്ച ചെയ്തത്. യോഗത്തിന്റെ ചിത്രം പങ്കുവെച്ച് നല്ലൊരു [...]