വാഹനാപകടം; രണ്ടു മരണം

പെരിന്തല്‍മണ്ണ: പാണ്ടിിക്കാട് മഞ്ചേരി റോഡില്‍ രണ്ടു ലോറികള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. ആമക്കാട് പാറക്കല്‍ മുഹമ്മദിന്റെ മകന് ജംഷീര്‍ (29), പന്തല്ലൂര്‍ മാഞ്ചീരികടവന് മുഹമ്മദിന്റെ മകന് മുഹമ്മദ് സാലി (29) എന്നിവരാണു മരിച്ചത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ തമിഴ്നാട് സ്വദേശി അലക്സ് പാണ്ടി (30) നെ പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട്’് മൂന്നുമണിക്കാണ് അപകടം.
മഞ്ചേരി റോഡില്‍ ഇരുവരും സഞ്ചരിച്ചിരുന്ന ടിപ്പര്‍ ലോറിയെ എതിരെ വന്ന ചരക്ക് ലോറി നിയന്ത്രണം തെറ്റി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ മൂവരേയും പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജംഷീറും മുഹമ്മദ് സാലിഹും മരണപ്പെടുകയായിരുന്നു.
സംഭവത്തില്‍ പാണ്ടിക്കാട് പോലിസ് കേസെടുത്തു. കഴിഞ്ഞ ദിവസം പാണ്ടിക്കാട് ജംങ്ഷനില്‍ കോഴി ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് മൂന്നു പേര് മരിച്ചിരുന്നു.
RECENT NEWS

കരിപ്പൂരിൽ ശരീരത്തിലൊളിപ്പിച്ച് 1.40 കോടി രൂപയുടെ സ്വർണ കടത്ത്, പ്രതിഫലമായി ഉംറ തീർഥാടനത്തിന്റെ ചെലവും
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണ കടത്തിന് കുറവില്ല. മലദ്വാരത്തിലും, കാർഡ് ബോർഡ് പെട്ടികൾക്കുള്ളിലുമായി കടത്താൻ ശ്രമിച്ച 2.25 കിലോഗ്രാമോളം സ്വർണമാണ് മൂന്ന് വ്യത്യസ്ത യാത്രക്കാരിൽ നിന്നുമായി കോഴിക്കോട് എയർ കസ്റ്റംസ് [...]