എടപ്പാളില്‍ അപകടം; രണ്ടു മരണം

എടപ്പാളില്‍ അപകടം; രണ്ടു മരണം

എടപ്പാള്‍: ക്ഷേത്രോല്‍സവത്തോടനുബന്ധിച്ചുള്ള പാതിരാതാലം എഴുള്ളിപ്പിനിടയിലേയ്ക്ക് മണ്ണ് ലോറി പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു. മുതൂര്‍ തല്ലുപറമ്പില്‍ അപ്പുണ്ണിയുടെ ഭാര്യ അമ്മു (55), ഇവരുടെ അടുത്ത ബന്ധുവും അയല്‍വാസിയുമായ തല്ലുപറമ്പില്‍ ദിനീഷ്(25)എന്നിവരാണ് മരിച്ചത്. എടപ്പാളിനടുത്ത മൂതുരിലായിരുു അപകടം.

മൂതൂര്‍ തല്ലുപറമ്പ് ശ്രീകുറുംബ ഭഗവതീ ക്ഷേത്രത്തിലെ ഉല്‍സവാഘോഷത്തോടനുബന്ധിച്ചു നട പാതിരാതാലം എഴുള്ളിപ്പിനെത്തിയവരായിരുന്നു അപകടത്തില്‍ പെട്ടത്.  ഇതില്‍ അമ്മു സംഭവസ്ഥലത്തും ദിനീഷ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്.  ബാക്കിയുള്ളവര്‍ ലോറി വരുന്നതു കണ്ട് ഓടി മാറിയതു കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്.

മേലഴിയത്ത് നിന്നും കുന്നിടിച്ച് മണ്ണ് അനധികൃതമായി കടത്തുകയായിരുു ലോറി. അപകടത്തെ തുടര്‍് ഓടിരക്ഷപ്പെട്ട ലോറി ഡ്രൈവര്‍ എടപ്പാള്‍ കോലളമ്പ് സ്വദേശി ഷിബിന്‍ (22)ചങ്ങരംകുളം പോലിസില്‍ ഹാജരായി. ഇയാള്‍ക്കെതിരെ പൊലീസ് മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.

Sharing is caring!