മാതൃഭൂമി ബഹിഷ്‌ക്കരിക്കാന്‍ പള്ളികളില്‍ ആഹ്വാനം

സന്തോഷ് ക്രിസ്റ്റി
മാതൃഭൂമി ബഹിഷ്‌ക്കരിക്കാന്‍ പള്ളികളില്‍ ആഹ്വാനം

മലപ്പുറം: പ്രവാചനകനെ അവഹേളിക്കുന്ന വിധത്തില്‍ ലേഖനം പ്രസിദ്ധീകരിച്ച മാതൃഭൂമി പത്രം ബഹിഷ്‌ക്കരിക്കണമെന്ന് കുത്തബകളില്‍ ആഹ്വാനം.  ജുമാ നിസ്‌കാരത്തോടനുബന്ധിച്ച് നടന്ന പ്രസംഗത്തിലാണ് മലപ്പുറം ജില്ലകളിലെ പള്ളികളില്‍ വ്യാപകമായി ഈ ആവശ്യം ഉയര്‍ന്നത്.  ചുരുങ്ങിയ പക്ഷം പള്ളികളില്‍ മാതൃഭൂമി പത്രം വരുത്തുന്നതെങ്കിലും അവസാനിപ്പിക്കണമെന്നാണ് ആവശ്യം.  അതിനിടയില്‍ മലപ്പുറത്ത് മാതൃഭൂമി പത്രത്തിന്റെ കോപ്പികളില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി.

മാതൃഭൂമി പത്രത്തിനെതിരായ പ്രതിഷേധം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകുന്ന നിലയിലാണ് പല കോണുകളില്‍ നിന്നുമുള്ള നടപടി.  മലപ്പുറം ജില്ലയിലെ പല ഏജന്റുമാരും മാതൃഭൂമി ഓഫിസുമായി ബന്ധപ്പെട്ട് പത്രം അയക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.  പല സംഘടനകളും പത്രം ഇടരുത് എന്ന ആവശൃവുമായി രംഗതെത്തിയിട്ടുണ്ട്.

മാതൃഭൂമി പത്രത്തിന്റെ പ്രചാരണം കുറഞ്ഞതോട് മലയാള മനോരമയ്ക്കും, സുപ്രഭാതം പത്രത്തിനും പ്രചാരണം കൂടിയിരിക്കുകയാണ്.  എന്നാല്‍ മലയാള മനോരമ പത്രം മാതൃഭൂമിയുടെ ലേഖനത്തിനെതിരെ പ്രതികരിക്കണമെന്ന ആവശ്യവുമായി പലരും രംഗത്തെത്തുന്നുണ്ട്.

അതേസമയം ഗള്‍ഫ് രാജ്യങ്ങളിലും മാതൃഭൂമിക്കെതിരായ പ്രതിഷേധം ശക്തമാവുകയാണ്.  ഗള്‍ഫ് മലയാളികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

Sharing is caring!