ഭരണത്തുടര്‍ച്ചയ്ക്ക് ലീഗ് ബി ജെ പി സഹായം തേടി: എസ് ഡി പി ഐ
മലപ്പുറം: ഭരണ തുടര്‍ച്ചയ്ക്കു വേണ്ടി മുസ്ലിം ലീഗ് ബി ജെ പിയുടെ സഹായം തേടിയതായി എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് കെ എം അഷ്‌റഫ്. മുസ്ലിം ലീഗ് ഇത് സംബന്ധിച്ച് ബി ജെ പിയുമായി ചര്‍ച്ച നടത്തി കഴിഞ്ഞു. ബി ജെ പിയെ സഹായിക്കുകയാണ് ഈ വരുന്ന തിരഞ്ഞെടുപ്പില്‍ ഇടതു വലതു മുന്നണികളുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. എസ് ഡി പി ഐ മലപ്പുറം ജില്ലാ നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി ജെ പിയുടെ സഹായത്തോടെ ഭരണം പിടിച്ചെടുക്കുക എന്നത് തന്നെയാണ് സി പി എമ്മും ലക്ഷ്യമിടുന്നതെന്ന് എസ് ഡി പി ഐ നേതാവ് ആരോപിച്ചു. ഇത്തരം ജനങ്ങലെ വഞ്ചിക്കുന്ന നടപടികള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ എസ് ഡി പി ഐ രംഗത്തുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
രാവിലെ ജില്ലാ പ്രസിഡന്റ് നസറുദ്ദീന്‍ എളമരം പതാക ഉയര്‍ത്തിയതോടെ തുടങ്ങിയ നേതൃസമ്മേളനത്തില്‍ ജില്ലയിലെ ജനപ്രതിനിധികളെ ആദരിച്ചു. സമ്പൂര്‍ണ വികസനം യാഥാര്‍ഥ്യമാകാന്‍ മലപ്പുറം വിഭജിച്ച് തിരൂര്‍ ജില്ല പ്രഖ്യാപിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ബംഗലൂരു കോര്‍പറേഷന്‍ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജാഹിദ് പാഷ, കോയമ്പത്തൂര്‍ കോര്‍പറേഷന്‍ കൗസിലര്‍ എം മുഹമ്മദ് സലീം, കൊല്ലം കോര്‍പറേഷന്‍ കൗസിലര്‍ എ നിസാറുദ്ദീന്‍, എസ്.ഡി.പി.ഐ സംസ്ഥാന വൈസ്പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, സെക്രട്ടറി എ കെ അബ്ദുല്‍മജീദ്, ഖജാന്‍ജി ജലീല്‍ നീലാമ്പ്ര, ജില്ലാഭാരവാഹികളായ പി ദാവൂദ്, വി ടി ഇക്‌റാമുല്‍ഹഖ്, അഡ്വ. സാദിഖ് നടുത്തൊടി, സി ജി ഉണ്ണി, എ കെ സൈതലവിഹാജി, എം പി മുസ്തഫ, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ബാബുമണി കരുവാരക്കുണ്ട്, ടി എം ഷൗക്കത്ത്, പി എം ബഷീര്‍, എ എം സുബൈര്‍, പോഷകസംഘടനാ ഭാരവാഹികളായ ലൈലശംസുദ്ദീന്‍, പി പി സുനിയ്യ, പി അലവി, സാലിഹ് വളാഞ്ചേരി സംസാരിച്ചു.
മലപ്പുറം ടൗണില്‍ നടന്ന പ്രകടനത്തിന് ജില്ലാ മണ്ഡലം നേതാക്കള്‍ നേതൃത്വം നല്‍കി.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




