സിബിഎസ്ഇ അധ്യാപക ശിൽപശാല രണ്ടാം ഘട്ടം ആരംഭിച്ചു

സിബിഎസ്ഇ അധ്യാപക ശിൽപശാല രണ്ടാം ഘട്ടം ആരംഭിച്ചു

മലപ്പുറം: സി ബി എസ് ഇ പൂനെ അധ്യാപക പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മലപ്പുറം കോഴിക്കോട് ജില്ലകളിലെ    സിബിഎസ്ഇ അധ്യാപകർക്ക് ദ്വിദിന പരിശീലനം ആരംഭിച്ചു. തുടർമൂല്യ നിർണ്ണയം പ്രായോഗിക പ്രവർത്തനങ്ങൾ  എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന പഠന ശിബിരം മഞ്ചേരി ബെഞ്ച് മാർക്സ് ഇന്റർനാഷണൽ സ്കൂളിൽ ജില്ലാ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ വി സുധാകരൻ ഉദ്ഘാടനം ചെയ്തു. യുവതലമുറയെ വാർത്തെടുക്കുന്ന അധ്യാപകർക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും സിബിഎസ്ഇ നടത്തുന്ന സമയബന്ധിത പരിശീലന പരിപാടികൾ തികച്ചും ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ജില്ലകളിൽ നിന്നായി 100 അധ്യാപകരാണ് ശിൽപശാലയിൽ പങ്കെടുത്തത്.

 

ബെഞ്ച്മാർക്സ് ചെയർമാൻ പി വി അൻവർ അധ്യക്ഷത വഹിച്ചു. സിബിഎസ്ഇ സഹോദയ കോംപ്ലക്സ് ജില്ലാ പ്രസിഡണ്ട് എം.അബ്ദുൽ നാസർ മുഖ്യ പ്രഭാഷണം നടത്തി. സിബിഎസ്ഇ മാസ്റ്റർ ട്രയിനർമാരായ പാലക്കാട് മൗണ്ട്സീന പബ്ലിക് സ്‌കൂള്‍ പ്രിൻസിപ്പാൾ ലത പ്രകാശ്, കൂത്താട്ടുകുളം മേരിഗിരി പ്രിൻസിപ്പാൾ ഫാദർ ബിജു എന്നിവർ ശിൽപശാലക്ക് നേതൃത്വം നൽകി. ട്രയിനിങ്ങ് ഡയറക്ടർ  ബെഞ്ച്മാർക്സ് പ്രിൻസിപ്പാൾ കെ ഉണ്ണികൃഷ്ണൻ, സഹോദയ ജനറൽ സെക്രട്ടറി എം.ജൗഹർ, വൈസ് പ്രിൻസിപ്പാൾ സുഭാഷ് പുളിക്കൽ, വിജുല പ്രകാശ്  എന്നിവർ പ്രസംഗിച്ചു.

Sharing is caring!