ആസ്റ്റര്‍ മിംസില്‍ വനിതാദിന ക്ലിനിക്കുകള്‍

ആസ്റ്റര്‍ മിംസില്‍ വനിതാദിന ക്ലിനിക്കുകള്‍

കോട്ടക്കല്‍: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കോട്ടക്കല്‍ ആസ്റ്റര്‍ മിംസ് വനിതകളുടെ ആരോഗ്യ വെല്‍നസ് കാര്യങ്ങള്‍ക്കായി മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ തുടങ്ങി.  ആദ്യ ഘട്ടത്തില്‍ വനിതാദിനമായ മാര്‍ച്ച് എട്ടു മുതല്‍ മാര്‍ച്ച് 11 വരെ വിവിധ ഡോക്ടര്‍മാരുടെയും വിദഗ്ധരുടെയും നേതൃത്വത്തില്‍ ഒരു നിര വെല്‍നസ് ക്ലിനിക്കുകള്‍ നടത്തിവരികയാണ്. രണ്ടാം ഘട്ടത്തില്‍ മാര്‍ച്ച് 15 മുതല്‍ 31 വരെ വനിതകള്‍ക്കായി ശസ്ത്രക്രിയാ സ്‌ക്രീനിംഗ് ക്യാംപുകളും പ്രത്യേക ശസ്ത്രക്രിയാ പാക്കേജുകളും നടത്തും.
മാര്‍ച്ച് 8ന് ഡോ. റഹ്മത്തുന്നിസയുടെ നേതൃത്വത്തില്‍ ഗൈനക്കോളജി, ഡോ. വിദ്യ വിജയന്റെ നേതൃത്വത്തില്‍ ജനറല്‍ സര്‍ജറി എന്നിവയ്ക്കായി ക്ലിനിക്കുകള്‍ നടന്നു. മാര്‍ച്ച് 9ന് ഡോ. ജയലക്ഷ്മിയുടെ നേതൃത്വത്തില്‍ സൗജന്യ ഗൈനക്കോളജി ക്ലിനിക്ക് നടത്തി.  മാര്‍ച്ച 10ന് ഗൈനക്കോളജി വിഭാഗം, ശിശുരോഗ വിഭാഗം, ത്വക്ക്‌രോഗ വിഭാഗം കണ്‍സള്‍ട്ടേഷന്‍, ചര്‍മ്മ വിശകലന പരിശോധന, ഡെന്റല്‍ സ്‌ക്രീനിംഗ്, ഇഎന്‍ടി പരിശോധന, ഡോ. ശ്രീദേവിയുടെ നേതൃത്വത്തില്‍ വേദനയില്ലാത്ത പ്രസവം എന്നിവയ്ക്കായി ക്ലിനിക്കുകള്‍ നടത്തും.  മാര്‍ച്ച 11ന് എമര്‍ജന്‍സി വിഭാഗം ഫിസിഷ്യന്റെ നേതൃത്വത്തില്‍ സെമിനാര്‍, റേഡിയോളജി പരിശോധനകള്‍, ഫിസിയോതെറാപ്പി എന്നിവ നടത്തും.
ജീവിതത്തില്‍ പ്രത്യേകിച്ച് കുടുംബത്തിന്റെ ക്ഷേമത്തിനായി എപ്പോളും വളരെയേറെ ശ്രദ്ധ പുലര്‍ത്തുന്നവരാണ് കേരളത്തിലെ സ്ത്രീകള്‍ എന്ന് ആസ്റ്റര്‍ മിംസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. വി.പി. ജാസിര്‍ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര വനിതാദിനത്തില്‍ കോട്ടക്കലിലും പരിസരത്തുമുള്ള വനിതകള്‍ക്കായി വെല്‍നസ് പരിപാടികള്‍ നടത്തുന്നതിലൂടെ വനിതകളുടെ സംഭാവനകള്‍ക്ക് നന്ദി അറിയിക്കുകയാണ്. ഇതിന്റെ മൂല്യം കണ്ടെത്തുന്നതിനും സ്വന്തം ആരോഗ്യത്തിനും കൂടുതല്‍ ആരോഗ്യമുള്ള ഒരു സമൂഹത്തിനും ഇതു വഴിതെളിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു.
കോട്ടക്കല്‍ ആസ്റ്റര്‍ മിംസിന്റെ വനിതാദിന വെല്‍നസ് ക്യാപില്‍ വനിതകള്‍ക്ക് കണ്‍സള്‍ട്ടേഷന്‍ സൗജന്യമായിരിക്കും. കൂടാതെ ആദ്യ റിവ്യൂവിന് 50 ശതമാനം ഇളവ് ലഭിക്കും. റേഡിയോളജി മുതലായ പരിശോധനകള്‍ക്കും ശസ്ത്രക്രിയകള്‍ക്കും കുറഞ്ഞ നിരക്കും ലഭ്യമാകും.

Sharing is caring!