ഉംറ തീര്‍ഥാടനത്തിന് ചെലവ് കൂടി
മലപ്പുറം: അവധിക്കാലത്തു ഉംറ തീര്‍ഥാടകരില്‍ നിന്നും അധികനിരക്ക് ഈടാക്കുന്നതിനെതിരെ ഇന്ത്യന്‍ ഹജ് ഉംറ ഗ്രൂപ്പ് അസോസിയേഷന്. 32,000 രൂപയുടെ ഉംറ ടിക്കറ്റിന്റെ സ്ഥാനത്ത് 44,000 രൂപയാണ് സൗദി എയര്‍ലൈന്‍സ് ഏപ്രില്‍ 1 മുതലുള്ള ടിക്കറ്റ് നിരക്കായി നിശചയിച്ചിരിക്കുന്നത്.
ഉംറ പാക്കേജ് നടത്തുന്ന ട്രാവല്‍ ഏജന്‍സികള്‍ ഇതിനകം തന്നെ പുതുക്കിയ നിരക്കില്‍ ഉംറ പാക്കേജുകള്‍ ബുക്ക് ചെയ്തു നല്കി തുടങ്ങി. മത-സാമൂഹിക-രാഷ്ട്രീയ രംഗത്തുള്ളവര്‍ ഇതിനെതിരെ രംഗത്തു വരണമെന്ന് അസോസിയേഷന് ഭാരവാഹികളായ പ്രസിഡന്റ് പി കെ മുഹമ്മദ് കുട്ടി മുസ്ലിയാര് പട്ടാമ്പി, ജനറല്‍ സെക്രട്ടറി പീര്‍ മുഹമ്മദ് തിരുവനന്തപുരം എന്നിവര്‍ ആവശ്യപ്പെട്ടു.
RECENT NEWS
സമസ്തയിലെ തർക്ക പരിഹാരത്ത് ആയുസ് ഒരുദിനം; അതൃപ്തി അറിയിച്ച് ലീഗ് നേതൃത്വം
മലപ്പുറം: സമസ്തയിലെ പ്രശ്നങ്ങൾക്ക് അറുതിയാകുന്നുവെന്ന സൂചനകൾക്ക് ആയുസ് ഒരു ദിവസം മാത്രം. സമസ്തയിലെ ഒരു വിഭാഗവും മുസ്ലിം ലീഗുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചയിലെ ധാരണ ലംഘിച്ചതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. [...]