വോഡഫോണ്‍ വനിതാ ദിനാഘോഷം

കോഴിക്കോട്: സ്ത്രീകള്‍ സമൂഹത്തിനും സ്ഥാപനത്തിനും നല്‍കുന്ന സംഭാവനകളെ അഭിനന്ദിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി വോഡഫോണ്‍ ഇന്ത്യ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാ ദിന ആഘോഷങ്ങള്‍ ആരംഭിച്ചു. ‘പ്ലെഡ്ജ് ഫോര്‍ പാരിറ്റി’-തുല്യതയ്ക്കായുള്ള പ്രതിജ്ഞ എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തിയാണ് മാര്‍ച്ച് 7ന് ആരംഭിച്ച് 11ന് അവസാനിക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
വനിതാ ഉപയോക്താക്കള്‍ക്കുള്ള പ്രത്യേക ഓഫറുകളോടെയാണ് വൊഡാഫോണ്‍ അന്താരാഷ്ട്ര വനിതാവാരാഘോഷം ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി സ്‌റ്റൈലിസ്റ്റ് മാലിനി രമണിയില്‍നിന്നുള്ള ഫാഷന്‍ അലേട്ട്‌സ്, മാസ്റ്റര്‍ ഷെഫ് സഞ്ജീവ് കപൂറില്‍നിന്നുള്ള കുസീന്‍ ആന്‍ഡ് കുക്കിംഗ് അലേട്ട്‌സ്, ജോക്ക്‌സ്, ഡയറ്റ് ടിപ്‌സ്, ഇംഗ്ലീഷ് അലേട്ട്‌സ് തുടങ്ങിയവ ഉള്‍പ്പെടുത്തിയ വാല്യു ആഡഡ് സര്‍വീസ് ഓഫറുകള്‍ ലഭിക്കും.
ഇന്ത്യയില്‍ സ്ത്രീ സമത്വത്തിന് വേണ്ടി നിലനില്‍ക്കുന്നതില്‍ വോഡഫോണ്‍ ഇന്ത്യ പ്രതിജ്ഞാബദ്ധരാണ്. ഈ കാഴ്ച്ചപ്പാടോടുകൂടി അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് വോഡഫോണ്‍ ഫൗണ്ടേഷന്‍ വിമണ്‍ ഓഫ് പ്യുവര്‍ വണ്ടറിന്റെ മൂന്നാം പതിപ്പിലുള്ള പുസ്തകം പുറത്തിറക്കും. വിവിധ തുറകളില്‍ കഴിവ് തെളിയിക്കുകയും വിജയം കൈവരിക്കുകയും ചെയ്ത 50 ഗ്രാമീണ, നാഗരിക സ്ത്രീകളുടെ നേട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള കോഫീ ടേബിള്‍ ബുക്കാണിത്. സാമൂഹ്യപ്രവര്‍ത്തനം, നൃത്തം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ പ്രമുഖരായ സൂനി താരപൊരേവാല, ജസ്റ്റീസ് ലീല സേത്, ഷൊവാന നാരായന്‍, കൃതിക റെഡ്ഡി തുടങ്ങിയവരെ പുസ്തകത്തില്‍ പരിചയപ്പെടുത്തുന്നു.
RECENT NEWS

നിയമം കാറ്റില് പറത്തി മലപ്പുറത്ത് ചൈല്ഡ് വെല്ഫെയര് കമ്മിറ്റി ചെയര്മാനായി തെരഞ്ഞെടുത്തത് സി.പി.എം ലോക്കല് സെക്രട്ടറിയെ
മലപ്പുറം: നിയമം കാറ്റില് പറത്തി മലപ്പുറത്ത് ചൈല്ഡ് വെല്ഫെയര് കമ്മിറ്റി (സി.ഡബ്ല്യു.സി) മലപ്പുറം ജില്ലാ ചെയര്മാനായി തെരഞ്ഞെടുത്തത് സി.പി.എം പൊന്നാനി സൗത്ത് ലോക്കല് സെക്രട്ടറി അഡ്വ. എ. സുരേഷിനെ. ജുവനൈല് ജസ്റ്റിസ് ആക്ട് പ്രകാരം സി.ഡബ്ല്യു.സി [...]