സി ബി എസ് സി സ്കൂളുകളില്‍ സ്കൗട്ട് ആന്റ് ഗൈഡ്സ് യൂണിറ്റുകള്‍
പൂക്കോട്ടുംപാടം: മലപ്പുറം ജില്ല സഹോദയ സ്കൂള്‍ കോംപ്ലക്സ് തങ്ങളുടെ കീഴിലുള്ള എല്ലാ സി ബി എസ് ഇ സ്കൂളുകളിലും സ്കൗട്ട് ആന്റ് ഗൈഡ്സ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നു. അടുത്ത അധ്യയന വര്‍ഷം തുടങ്ങി ജില്ലയിലെ സഹോദയ സ്കൂള്‍ കോംപ്ലക്സിനു കീഴില്‍ വരുന്ന സ്കൂളുകളിലെല്ലാം സ്കൗട്ട് ആന്റ് ഗൈഡ്സ് യൂണിറ്റുകള്‍ ഉണ്ടാകും. സി ബി എസ് ഇ തങ്ങളുടെ പുതിയ പഠനക്രമത്തില്‍ നിര്‍ദേശിച്ച പ്രകാരമാണ് യൂണിറ്റുകള്‍ ആരംഭിക്കുന്നതെന്ന് സഹോദയ സ്കൂള്‍ കോംപ്ലക്സ് മലപ്പുറം ജില്ലാ പ്രസിഡന്റ് എം അബ്ദുല്‍ നാസര്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായി പൂക്കോട്ടുംപാടം ഗുഡ്വില് ഇംഗ്ലീഷ് സ്കൂളില്‍ രണ്ടു ദിവസത്തെ ഭാരത് സ്കൗട്ട്സ് ക്യാംപ് സംഘടിപ്പിച്ചു. അമരമ്പലം പഞ്ചായത്ത് പ്രസിഡന്റ് സി സുജാത ക്യാംപ് ഉദ്ഘാടനം ചെയ്തു. എം അബ്ദുല്‍ നാസര്‍ പതാക ഉയര്‍ത്തി. സ്കൗട്ട് ആന്റ് ഗൈഡ്സ് പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥികളുടെ ചിന്താശേഷിയും, ഭാവനയും ഉയര്‍ത്തുന്നതാണെന്നും അത് പഠന നിലവാരം ഉയര്‍ത്താന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്കൗട്ട് വണ്ടൂര്‍ ഉപജില്ല മുഖ്യ കമ്മിഷണര്‍ കെ ടി ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പരിശീലന കമ്മിഷണര്‍ പി അബ്ദുല്‍ മജിദ്, ജില്ലാ ഓര്‍ഗനൈസിങ് കമ്മിഷണര്‍ കെ കമ്മു എന്നിവര്‍ ശില്പശാല നയിച്ചു. സഹോദയ ജനറല്‍ സെക്രട്ടറി എം ജൗഹര്‍, ഗുഡ്വില് ചാരിറ്റമ്പിള്‍ ട്രസ്റ്റ് ചെയര്മാന് എം കുഞ്ഞിമുഹമ്മദ്, പ്രിന്‍സിപ്പള്‍ പി കെ ബിന്ദു, വൈസ് പ്രിന്‍സിപ്പള്‍ ജംഷിത ഫിയാസ്, സ്കൗട്ട് മാസ്റ്റര്‍ സി ശ്രീരാജ്, യൂണിറ്റ് ക്യാപ്റ്റന്‍സ് എസ് ആല്‍ഫ്രണ്ട്, എം നിഹാല്‍ എന്നിവര്‍ സംസാരിച്ചു.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]