മൂന്നു വയസുകാരിയെ പീഢിപ്പിച്ച യുവാവ് അറസ്റ്റില്‍

നിലമ്പൂര്‍: മൂന്നുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ യുവാവിനെ നിലമ്പൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു. മമ്പാട് പുളിക്കലൊടി രാജീവ് കോളനിയിലെ തെക്കുംപുറത്ത് റഫീക്കിനെ(24) യാണ് സിഐ കെഎം ദേവസ്യ അറസ്റ്റ് ചെയ്തത്.  ഇക്കഴിഞ്ഞ 29നാണ് കേസിനാസ്പദമായ സംഭവം. ഇയാള്‍ക്ക് പരിചയമുള്ള കുടുംബത്തിലെ കുട്ടിയെയാണ് പീഡിപ്പിച്ചത്. മൂന്നുദിവസം മുമ്പ് കുട്ടിയുടെ സ്വകാര്യഭാഗത്ത് വേദനയനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാതാവിനോട് കുട്ടി വിവരം പറയുകയായിരുന്നു. തുടര്‍ന്നാണ് പോലീസില്‍ പരാതിപ്പെട്ടത്.  റഫീഖിനെ  ഇന്ന് കോടതിയില്‍ ഹാജരാക്കും.

Sharing is caring!